ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വെള്ളി, സ്വർണമായി; നേട്ടം മലയാളികൾ ഉൾപ്പെട്ട റിലേ ടീമിന്

Last Updated:

അന്ന് സ്വർണം നേടിയ ബെഹ്റിൻ ടീമിലെ ഒരംഗം ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് രണ്ടാമതെത്തിയ ഇന്ത്യൻ ടീന് സ്വർണം ലഭിച്ചത്.

2018 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മികസ്ഡ് റിലേ ടീമിന് ലഭിച്ച വെളളി, സ്വർണ മെഡലായി ഉയർത്തി. മലയാളികളായ മുഹമ്മദ് അനസ്, എം ആർ പൂവമ്മ, ഹിമാ ദാസ്, അരോക്കിയ രാജീവ് എന്നിവരടങ്ങുന്ന 4x400 മീറ്റർ റിലേ മിക്സഡ് ടീമിന് 2018 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലാണ് ലഭിച്ചത്. അന്ന് സ്വർണം നേടിയ ബെഹ്റിൻ ടീമിലെ ഒരംഗം ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് രണ്ടാമതെത്തിയ ഇന്ത്യൻ ടീന് സ്വർണം ലഭിച്ചത്.
ഇന്ത്യ 3: 15.71 സമയം കൊണ്ടാണ് ഫിനിഷ് ചെയ്തത്, അലി ഖാമിസ്, കെമി അഡെകോയ, സാൽവ ഈദ് നാസർ, അബ്ബാസ് അബുബക്കർ അബ്ബാസ് എന്നിവരടങ്ങുന്ന ബഹ്‌റൈൻ ടീം 3:11:89 സമയത്തിലാണ് അന്ന് ഒന്നാമതെത്തിയത്.
ബഹ്റിൻ ടീമിനെ ആയോഗ്യരാക്കിയതോടെ കസാഖിസ്ഥാൻ വെള്ളിയും ചൈനയെ നാലാം സ്ഥാനത്ത് നിന്ന് മൂന്നാമതുമായി ഉയർത്തിയിട്ടുണ്ട്.
ബഹ്‌റൈനിന്റെ കെമി അഡെകോയ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് മത്സരഫലം മാറിയത്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (എ.ഐ.യു) അഡെകോയയെ നാല് വർഷത്തേക്കു വിലക്ക് ഏർപ്പെടുത്തി.
advertisement
2018 ഓഗസ്റ്റ് 24 നും 2018 നവംബർ 26 നും ഇടയിലുള്ള അഡെകോയയുടെ ഫലങ്ങൾ അയോഗ്യരാക്കുമെന്ന് എ.ഐ.യു അറിയിച്ചു.
2018 ഏഷ്യൻ ഗെയിംസിലെ മിക്സഡ് റിലേയിൽ പൂവമ്മയാണ് ആദ്യ ലാപ്പ് ഓടിയത്. രണ്ടാം ലാപ്പിൽ അനസ് ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. ഹിമ കഠിനമായി പരിശ്രമിച്ചെങ്കിലും രണ്ടാമതായി. അരോക്കിയയുടെ ശക്തമായ ഫിനിഷാണ് ഇന്ത്യയ്ക്ക് അന്ന് വെള്ളി മെഡൽ ഉറപ്പാക്കിയത്.
advertisement
അഡെകോയ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു അയോഗ്യത ലഭിച്ചതോടെ ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസ് കിരീടം വിയറ്റ്നാമിലെ ക്വച്ച് തോ ലാനിലേക്കു ലഭിച്ചു. ബഹ്‌റൈന്റെ അമിനാത്ത് യൂസഫ് ജമാലിന് വെള്ളിയും ഇന്ത്യയുടെ അനു രാഘവന് വെങ്കലവും ലഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വെള്ളി, സ്വർണമായി; നേട്ടം മലയാളികൾ ഉൾപ്പെട്ട റിലേ ടീമിന്
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement