അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ നിയമങ്ങൾ ആവിഷ്കരിച്ച് അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ ഒന്നു മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. രണ്ടു മാറ്റങ്ങളാണ് ഐസിസി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമാറ്റം അമ്പയറിങ്ങിലും രണ്ടാമത്തെ മാറ്റം ഹെൽമറ്റ് സംബന്ധിച്ചുള്ളതുമാണ്.
ടി.വി അമ്പയര്‍ക്ക് ഫീല്‍ഡ് അമ്പയര്‍ ഇനിമുതല്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കേണ്ടതില്ലെന്നതാണ് ആദ്യമാറ്റം. സോഫ്റ്റ് സിഗ്നൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതിനാലണ് പൂർണമായും ഒഴിവാക്കുന്നത്. എല്ലാ തീരുമാനമെടുക്കുമ്പോഴും ഓള്‍ ഫീല്‍ഡ് അമ്പയര്‍ ടി.വി അമ്പയറുമായി ആശയവിനിമയം നടത്തണമെന്ന് പുതിയമാറ്റത്തിൽ പറയുന്നു.
ഫീല്‍ഡിലെ അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലയിലും താരങ്ങള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്നതാണ് മറ്റൊരു മാറ്റം. വിക്കറ്റ് കീപ്പര്‍മാര്‍ സ്റ്റംപിനടുത്ത് നിൽക്കുമ്പോൾ, പേസ് ബൗളർമാരെ നേരിടുന്ന ബാറ്റർമാർ, ബാറ്റർമാർക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ഫീൽഡർമാർ എന്നിവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം എന്നതാണ് പുതിയ നിയമം.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട്-അയർലൻഡ് ടെസ്റ്റ് മത്സരം മുതൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തില്‍ വരും. ഇതിന് ശേഷം നടക്കാനിരിക്കുന്ന ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഈ നിയമങ്ങള്‍ നടപ്പിലാക്കും. ഇന്ത്യയും ഓസ്ട്രേലിയുമാണ് ഫൈനലിൽ നേരിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc, International Cricket Council