കറാച്ചി: ഓസീസിനെതിരായ റാഞ്ചി ഏകദിനത്തില്‍ 'ആര്‍മി' തൊപ്പി ധരിച്ചിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ നടപടി ചര്‍ച്ചയാകുന്നു. ക്രിക്കറ്റിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്ന് ആരോപിച്ച് പാകിസ്ഥാനാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ ആര്‍മി ക്യാപ്പിനു സമാനമായ തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദര സൂചകമായിട്ടാണ് പുതിയ തൊപ്പിയെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മത്സരത്തിനുമുമ്പ് പറഞ്ഞിരുന്നു. മത്സരത്തിനു ലഭിക്കുന്ന പ്രതിഫലം ജവാന്മാരുടെ കുടുംബാഗങ്ങള്‍ക്ക് നല്‍കുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.
Also Read: 'സല്യൂട് ടീം ഇന്ത്യ' ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ മാച്ച് ഫീ പുല്‍വാമ ജവാന്മാരുടെ കുടുംബത്തിന്എന്നാല് ഇതിനെതിരെ രംഗത്തെത്തിയ പാക് വിദേശ കാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഐസിസി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോകം മുഴുവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രവൃത്തി കണ്ടിരിക്കുകയാണ് എന്നിട്ടും ഐസിസി ഇത് കണ്ടില്ലേയെന്ന് ഖുറേഷി ചോദിച്ചു.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു മുന്നേ ഐസിസി ബിസിസിഐയ്ക്ക് നോട്ടീസ് അയക്കുകയാണ് വേണ്ടതെന്നും ഖുറേഷി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.