75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ

ജയ്പൂരിലെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റവും വലിയ രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഇന്ത്യയിൽ നിന്നാകും.

News18 Malayalam | news18-malayalam
Updated: July 4, 2020, 2:11 PM IST
75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ
പ്രതീകാത്മക ചിത്രം
  • Share this:
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങും. 75,000 പേർക്ക് ഇരുന്ന് കാണാവുന്ന സൗകര്യമുള്ള ഭീമൻ സ്റ്റേഡിയമാണ് ഇന്ത്യയിൽ ഒരുങ്ങുക. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ 350 കോടി മുതൽ മുടക്കിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.

സ്റ്റേഡിയത്തിനായി 100 ഏക്കർ സ്ഥലം അസോസിയേഷൻ ഏറ്റെടുത്തു. ജയ്പൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ ചോമ്പ് ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ജയ്പൂർ-ഡൽഹി ഹൈവേയിലാണ് സ്ഥലം. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയവും ഇന്ത്യയിലാണ്. അഹമ്മദാബാദിലുള്ള ഈ സ്റ്റേഡിയത്തിൽ 110,000 പേർക്ക് ഇരിക്കാനാകും. മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയമാണ് വലുപ്പത്തിൽ രണ്ടാമതുള്ളത്. 1.02 ലക്ഷം പേരെയാണ് ഇവിടെ ഉൾക്കൊള്ളുക.

TRENDING:ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി [NEWS]മാസ്ക് ധരിച്ചാലും ആഢംബരം ഒട്ടും കുറക്കേണ്ട; സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി
[PHOTO]
ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
ജയ്പൂരിലെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റവും വലിയ രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ ഇന്ത്യയിൽ നിന്നാകും. രണ്ട് പ്രാക്ടീസ് ഗ്രൗണ്ടുകളാണ് സ്റ്റേഡിയത്തിലുണ്ടാകുക. ഇത് രഞ്ജി മത്സരങ്ങൾക്കായും ഉപയോഗിക്കാം.

മുപ്പത് പ്രാക്ടീസ് നെറ്റുകൾ, 250 പേർക്ക് ഇരിക്കാവുന്ന പ്രസ് കോൺഫറൻസ് റൂം എന്നിവയും സ്റ്റേഡിയത്തിലുണ്ടാകും. ക്രിക്കറ്റിന് പുറമേ, ഇൻഡോർ മത്സരങ്ങൾക്കും കായിക പരിശീലനത്തിനും ഉപയോഗിക്കാനാകും.

നാലായിരം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.
First published: July 4, 2020, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading