നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇസ്രയേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് പത്തു വര്‍ഷം വിലക്ക്

  ഇസ്രയേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് പത്തു വര്‍ഷം വിലക്ക്

  തീരുമാനം അള്‍ജീരിയന്‍ ജനതയോടുള്ള ആദരവിന്റെ ഭാഗമാണെന്നും തീരുമാനത്തില്‍ അഭിമാനിക്കുന്നെന്നും ഫേതി വ്യക്തമാക്കി.

  ഫേതി നൗറിന്‍ (Image Twitter)

  ഫേതി നൗറിന്‍ (Image Twitter)

  • Share this:
   ന്യൂഡല്‍ഹി: ഇസ്രയേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് പത്ത് വര്‍ഷം വിലക്ക്. അള്‍ജീരിയന്‍ താരം ഫേതി നൗറിനാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ അദ്ദേഹത്തിന്റെ പരിശീലകന്‍ അമര്‍ ബെനിക് ലെഫിനും വിലക്കേര്‍പ്പെടുത്തി. രാജ്യാന്തര ജൂഡോ ഫെഡറേഷനാണ് വിലക്കിയത്.

   ഇസ്രയേല്‍ താരം തോഹര്‍ ബത്ബുല്ലിനെ നേരിടുന്നതില്‍ നിന്നാണ് മൂന്നു തവണ ആഫ്രിക്കന്‍ ചാമ്പ്യനായിട്ടുള്ള ഫേതി നൗറിന്‍ പിന്മാറിയത്. 73 കിലോഗ്രാം വിഭാഗത്തില്‍ നിന്നാണ് ഫേതി പിന്മാറിയത്.

   മുഹമ്മദ് അബ്ദുല്‍ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ആദ്യ റൗണ്ട് മത്സരം. ഈ മത്സരം വിജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ ഇസ്രയേല്‍ താരമാണ് ഫേതിയുടെ എതിരാളി.

   Also Read-'സാങ്കല്പിക രാജ്യത്തിനെതിരെ മത്സരിക്കാനില്ല'; ലോക ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് ഇസ്രായേലിനതിരേയുള്ള താരം പിന്മാറി

   മത്സരത്തിന് നാലു ദിവസം മുന്‍പാണ് ഫേതി പിന്മാറുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം അള്‍ജീരിയന്‍ ജനതയോടുള്ള ആദരവിന്റെ ഭാഗമാണെന്നും തീരുമാനത്തില്‍ അഭിമാനിക്കുന്നെന്നും ഫേതി വ്യക്തമാക്കി.

   ഒളിമ്പിക് ചട്ടങ്ങളുടെ ലംഘനമാണ് ഫേതി നടത്തിയിരിക്കുന്നതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കണ്ടെത്തി. ഇതോടെ പരിശീലകന്റേയും ഫേതിയുടെയും അംഗീകരാരം റദ്ദാക്കിയ അള്‍ജീരിയന്‍ ഒളിമ്പിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്ക് അയച്ചു.
   Published by:Jayesh Krishnan
   First published:
   )}