'ഫോമിലൊക്കെ തന്നെ പക്ഷേ ടി20യില്‍ വേണ്ട'; ഗവാസ്‌കറിന്റെ ടീമില്‍ നിന്നും ധോണി ഔട്ട്
Last Updated:
ടി20യില്‍ ഇന്ത്യന്‍ ടീമിനായി ആദ്യ ഏഴ് സ്ഥാനത്തിറങ്ങേണ്ടത് ആരൊക്കെയാണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞിരിക്കുന്നത്
മുംബൈ: ഓസീസിനു പുറമെ ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ടീം വിജയയാത്ര തുടരുകയാണ്. ഓസീസിലെ ചരിത്ര ജയത്തിനു പിന്നാലെ കിവീസ് മണ്ണിലെ ഏകദിന പരമ്പര 4- 1 ന് സ്വന്തമാക്കിയ ടീം നാളെ ടി20 പരമ്പരയ്ക്കിറങ്ങുകയാണ്. ധോണിയും പന്തും കാര്‍ത്തിക്കും ഉള്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാരില്‍ ആര് കളത്തിലിറങ്ങുമെന്ന് ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്നതിനിടെ ടി20 ലൈനപ്പ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
ടി20യില്‍ ഇന്ത്യന്‍ ടീമിനായി ആദ്യ ഏഴ് സ്ഥാനത്തിറങ്ങേണ്ടത് ആരൊക്കെയാണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ താരം എംഎസ് ധോണിയെ പരിഗണിക്കാതെയാണ് ഗവാസ്‌കറിന്റെ ടീം പ്രഖ്യാപനം. ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനെയും ടീമിലേക്ക് പരിഗണിച്ചപ്പോഴാണ് ഗവാസ്‌കര്‍ ധോണിയെ തഴഞ്ഞിരിക്കുന്നത്.
Also Read: ഒടുവില്‍ ഐസിസിയുടെ നിര്‍ദേശം; ധോണി പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുത്
നാട്ടില്‍ നടക്കാനിരിക്കുന്ന ഓസീസിനെതിരായ പരമ്പരയ്ക്ക മുന്നേ ധോണിയ്ക്ക് വിശ്രമം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചാണ് മുന്‍ നായകന്‍ ധോണിയെ പുറത്തിരുത്താന്‍ ആവശ്യപ്പെടുന്നത്. ടീം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് നായകന്‍ രോഹതും ശിഖര്‍ ധവാനും തന്നെയാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
ഓസീസിനെതിരായ ടി20 പരമ്പരയില്‍ ഇടംപിടിക്കാതിരുന്ന ധോണി 2020 ലെ ലോകകപ്പ് ടീമില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കീവിസിനെതിരായ ടീമിലേക്ക് താരത്തെ പരിഗണിച്ചാണ് ബിസിസിഐ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. ഇതിനു പിന്നാലെയാണ് ഗവാസ്‌കറും ധോണിയെ വിശ്രമത്തിന്റെ പേരില്‍ പുറത്തു നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്.
Dont Miss: ധോണി ഉണ്ടായിരുന്നെങ്കിലോ എന്ന് ചോദിച്ചില്ലെ? ദേ ഇതാണ് ഉത്തരം; വൈറലായി തലയുടെ റണ്‍ഔട്ട്
ഗവാസ്‌കറിന്റെ ലൈനപ്പ്: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2019 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഫോമിലൊക്കെ തന്നെ പക്ഷേ ടി20യില്‍ വേണ്ട'; ഗവാസ്‌കറിന്റെ ടീമില്‍ നിന്നും ധോണി ഔട്ട്


