ഋഷഭ് പന്തിന് ഒരു ശസ്ത്രക്രിയ കൂടി; ഐപിഎൽ അടക്കം ഈ വർഷത്തെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമാകും

Last Updated:

ആറ് മാസത്തേക്ക് താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വർഷത്തെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമായേക്കും. ഐപിഎൽ അടക്കമുള്ള മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. കാൽമുട്ടിലെ ലിഗമെന്റുകൾക്കാണ് പ്രധാനമായും താരത്തിന് പരിക്കേറ്റത്.
ഇതിൽ രണ്ട് ലിഗമെന്റുകളുടെ ശസ്ത്രക്രിയ ഇതിനകം കഴിഞ്ഞു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിരിക്കുന്നത്. ആറാഴ്ച്ചക്കുള്ളിൽ ഈ ശസ്ത്രക്രിയ നടത്തും.
കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽനടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.
advertisement
കഴിഞ്ഞ ആഴ്ച്ച കാൽമുട്ടിനുള്ള ശസ്ത്ക്രിയ നടത്തിയിരുന്നു. ഡിസംബർ മുപ്പതിനാണ് ഋഷഭ് പന്തിന് കാർ അപകടത്തിൽ ഗുരതരമായി പരിക്കേറ്റത്.
ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഋഷഭ് പന്തിന് ഒരു ശസ്ത്രക്രിയ കൂടി; ഐപിഎൽ അടക്കം ഈ വർഷത്തെ പ്രധാന മത്സരങ്ങളെല്ലാം നഷ്ടമാകും
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement