ഏകദിനമത്സരത്തിൽ വീരേന്ദർ സെവാഗിന് ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുത്തതിന്‍റെ ക്രെഡിറ്റ് സച്ചിൻ ടെൻഡുൽക്കർക്കും കൂടി അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്ര. ഓപ്പണിങ് സ്ഥാനത്ത് മികച്ച ഫോമിലായിരുന്ന സമയത്തായിരുന്നിട്ട് പോലും സെവാഗിനു വേണ്ടി സച്ചിന്‍ തന്റെ ഓപ്പണര്‍ സ്ഥാനം ത്യജിച്ച് നാലാമത് ബാറ്റ് ചെയ്യാന്‍ തയ്യാറാവുകയായിരുന്നുവെന്ന് രത്ര പറയുന്നു.
''ഓപ്പണര്‍ എന്ന നിലയില്‍ സച്ചിന്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. പക്ഷേ സെവാഗിനെ ഓപ്പണറാക്കണമായിരുന്നു. അതോടെ സച്ചിന്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ സന്നദ്ധനായി. അതോടെ ഇടം കൈ - വലം കൈ കോമ്പിനേഷനു വേണ്ടി ദാദയ്‌ക്കൊപ്പം (സൗരവ് ഗാംഗുലി) സെവാഗ് ഓപ്പണറായി. സച്ചിന്‍ അന്ന് ഇതിന് വിസമ്മതിച്ചിരുന്നുവെങ്കില്‍ സെവാഗിന്റെ സ്ഥാനം ബാറ്റിങ് നിരയില്‍ താഴെ ആയിരുന്നേനേ. ഏകദിനത്തില്‍ ഓപ്പണിങ്ങിന് ഇറങ്ങാനുള്ള അവസരവും ലഭിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനേ.'' - ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അജയ് രത്ര പറഞ്ഞു.
2001ലെ ന്യൂസിലാൻഡിനെതിരായ ഏകദിനമത്സരത്തിലായിരുന്നു ഇത്. സാഹചര്യങ്ങളെ തുടർന്ന് സെവാഗിനെ ഓപ്പണറായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ ആ മത്സരം സെവാഗിന് മികച്ചതായിരുന്നില്ല. 54 പന്തിൽ 33 റൺസ് നേടാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ടീമിന്റെ പൊതു നൻമയ്ക്കായിട്ടാണ് സച്ചിൻ നാലാമതായി ഓപ്പൺ ചെയ്യാൻ തീരുമാനിച്ചതെന്നും രത്ര.
TRENDING:നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്
[PHOTO]പീഡനകേസിൽ ജാമ്യത്തിലിറങ്ങിയ ദിവസം വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം
[NEWS]'ആത്മഹത്യ ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി'; എല്ലാം മതിയെന്ന് റിയ ചക്രവർത്തി
[NEWS]സച്ചിൻ വേറിട്ടൊരു റോളാണ് സ്വീകരിച്ചത്. നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അദ്ദേഹം സന്നദ്ധനായി. 45-ാം ഓവർ വരെ അദ്ദേഹം ബാറ്റ് ചെയ്തു. ഈ നീക്കം ഫലപ്രദമായി, വിരു ഓപ്പണിംഗ് സ്ഥാനത്ത് മികച്ച നേട്ടം തന്നെയുണ്ടാക്കി.
ടീം ഇന്ത്യയ്ക്ക് ഈ മാറ്റങ്ങൾ കൊണ്ട് നിരവധി നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2002ലെ നാറ്റ്വെസ്റ്റ് ട്രോഫി മത്സരത്തില്‍ വിജയിച്ചതാണ്- രത്ര പറഞ്ഞു
ഒരുപാട് തവണ പലരും വീരുവിനെ അൺകൺവെൻഷണൽ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലി അവസാനിപ്പിച്ചിരുന്നെങ്കിൽ അത് മറ്റൊരു കഥയാകുമായിരുന്നു. അതിനാൽ വീരുവിന് തന്റെ ഷോട്ടുകൾക്ക് പിന്തുണയുണ്ടായിരുന്നു, ഒപ്പം സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. കളിക്കാരെ പിന്തുണയ്ക്കുന്നത് വളരെ പ്രധാനമാണ്. മോശം ഷോട്ടുകൾ കളിക്കുമ്പോഴാണ് ആളുകൾ അദ്ദേഹത്തെ ഉപദേശിച്ചിരുന്നത്, എന്നാൽ ഗെയിം മാറ്റാൻ അദ്ദേഹത്തോട് ഒരിക്കലും പറഞ്ഞിട്ടില്ല, ”രത്ര കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.