SAFF Championship| ഷൂട്ടൗട്ടിൽ ലബനനെ കീഴടക്കി ഛേത്രിയും സംഘവും; സാഫ് കപ്പിൽ ഇന്ത്യ- കുവൈറ്റ് ഫൈനൽ

Last Updated:

ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകം

IndianFootball/ Twitter
IndianFootball/ Twitter
ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍.
നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലെബനന്‍ താരം ഹസന്‍ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഖലില്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോയി. വാലിദ് ഷൗര്‍, മുഹമ്മദ് സാദെക് എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.
advertisement
ലെബനന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മാറ്റുക്കും സെയ്ന്‍ ഫെറാനും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച നാദെര്‍ മറ്റാറിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പറന്നു. പലപ്പോഴും ഗുര്‍പ്രീതിന്റെ മികച്ച സേവുകളാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്.
എട്ടാം മിനിറ്റില്‍ സെയ്ന്‍ ഫെറാന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് രക്ഷപ്പെടുത്തി. 20ാം മിനിറ്റില്‍ ഇന്ത്യ സുവർണാവസരം പാഴാക്കി. അനിരുഥ് ഥാപ്പയുടെ ക്രോസ് പക്ഷേ പോസ്റ്റിന് മുന്നിലുണ്ടായിരുന്ന പ്രീതം കോട്ടാലിന് വലയിലാക്കാന്‍ സാധിച്ചില്ല. 31ാം മിനിറ്റില്‍ മാറ്റുക്കിന്റെ ഗോളെന്നുറച്ച ഫ്രീകിക്ക് തട്ടിയകറ്റി ഗുര്‍പ്രീത് വീണ്ടും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 42ാം മിനിറ്റിലും ഗുര്‍പ്രീതിന്റെ നിര്‍ണായക രക്ഷപ്പെടുത്തല്‍ ഇന്ത്യയെ രക്ഷിച്ചു.
advertisement
83-ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് ലെബനന്റെ മറ്റൊരു മുന്നേറ്റമുണ്ടായി. പന്തുമായി മുന്നേറിയ ഫെറാന്‍ അത് മാറ്റുക്കിന് നല്‍കി. താരത്തിന്റെ ഷോട്ട് പക്ഷേ ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.
അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഛേത്രി നഷ്ടപ്പെടുത്തി. ഉദാന്ത് സിങ് നല്‍കിയ ക്രോസ് ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന ഛേത്രി പുറത്തേക്കടിച്ച് കളയുകയായിരുന്നു. ഇതിനിടെ 94ാംമിനിറ്റില്‍ ഛേത്രിയുടെ ഷോട്ട് ലെബനന്‍ ഗോള്‍കീപ്പര്‍ മെഹ്ദി ഖാലില്‍ രക്ഷപ്പെടുത്തിയിരുന്നു. 113ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഉദാന്ത സിങ്ങിന്റെ ഷോട്ട് മെഹ്ദി ഖാലില്‍ രക്ഷപ്പെടുത്തി. റീ ബൗണ്ട് വന്ന പന്ത് വലയിലെത്തിക്കാന്‍ ജീക്‌സണ്‍ സിങ്ങിന് സാധിച്ചില്ല.
advertisement
ആദ്യ സെമിഫൈനലിൽ ബംഗ്ലദേശിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചാണ് കുവൈറ്റ് ഫൈനലിൽ പ്രവേശിച്ചത്.
English Summary: India defeated Lebanon 4-2 on penalties after it ended goalless post extra time, in the semi-final of the SAFF Championship at the Sree Kanteerava Stadium in Bengaluru on Saturday to book their spot in the summit clash of the competition.
മലയാളം വാർത്തകൾ/ വാർത്ത/Sports/
SAFF Championship| ഷൂട്ടൗട്ടിൽ ലബനനെ കീഴടക്കി ഛേത്രിയും സംഘവും; സാഫ് കപ്പിൽ ഇന്ത്യ- കുവൈറ്റ് ഫൈനൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement