ന്യൂഡല്ഹി: വെസ്റ്റ് ഇന്ഡീസിനെതിരായ (West Indies) ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് (Sanju Samson) ടീമിൽ ഇടം നേടി. രോഹിത് ശര്മയുടെ അഭാവത്തില് ശിഖര് ധവാനാണ് ടീമിനെ നയിക്കുന്നത്.
രോഹിത് ശര്മ, വിരാട് കോഹ്ലി, ഭുവനേശ്വര് കുമാര്, മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ സീനിയര് താരങ്ങള്ക്ക് ബിസിസിഐ. വിശ്രമം അനുവദിച്ചു. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്ഡീസ് ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും ട്രിനിഡാഡിലെ ക്വീന്സ് പാര്ക്ക് ഓവലില് നടക്കും.
Also Read- IND vs ENG | ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം; പരമ്പര 2-2ന് സമനിലയിൽ
അയര്ലന്ഡിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന് ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് വരുന്നത്.
Also Read- സഹല് അബ്ദുള് സമദ് വിവാഹിതനാകുന്നു; വധു ബാഡ്മിന്റണ് താരം റേസ ഫര്ഹത്ത്
🚨 NEWS 🚨: The All-India Senior Selection Committee has picked the squad for the three-match ODI series against the West Indies to be played at the Queen’s Park Oval, Port of Spain, Trinidad.#TeamIndia | #WIvIND
— BCCI (@BCCI) July 6, 2022
Also Read- Wimbledon | വിംബിള്ഡണ്ണിൽ ടെന്നീസ് താരങ്ങൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നത് എന്തുകൊണ്ട്?
ടീം ഇന്ത്യ: ശിഖര് ധവാന് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന് ഗില്, ദീപക് ഹൂഡ, സൂര്യകുമാര് യാദവ്, ശ്രേയസ് അയ്യര്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ശാര്ദുല് ഠാക്കൂര്, യൂസ്വേന്ദ്ര ചാഹല്, അക്ഷര് പട്ടേല്, ആവേശ് ഖാന്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്ഷ്ദീപ് സിങ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.