ടി20 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്; അയർലൻഡിന് അട്ടിമറി വിജയം

Last Updated:

147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

ഹോബാര്‍ട്ട്: ടി20 ലോകകപ്പില്‍ രണ്ടുതവണ ചാംപ്യൻമാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ വമ്പൻമാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
അയര്‍ലന്‍ഡിന്റെ ഗാരേത് ഡെലാനിയാണ് കളിയിലെ കേമന്‍. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 146-5, അയര്‍ലന്‍ഡ് 17.3 ഓവറില്‍ 150-1.
വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് 23 പന്തുകളില്‍ 37 റണ്‍സ് നേടിയ നായകന്‍ ആന്‍ഡ്രൂ ബാല്‍ബറിന്റെ വിക്കറ്റ് മാത്രമാണ്  നഷ്ടമായത്. അകിയല്‍ ഹൊസൈന്റെ പന്തില്‍ കൈല്‍ മേയേഴ്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പോള്‍ സ്‌റ്റെര്‍ലിങ് 66*(48) ലോര്‍കന്‍ ടക്കര്‍ 45*(35) എന്നിവര്‍ പുറത്താകാതെ നിന്നു.
advertisement
സിംബാബ്‌വേ- സ്‌കോട്‌ലന്‍ഡ് മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 12ലേക്ക് മുന്നേറും.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ലെഗ് സ്പിന്നര്‍ ഗാരേത് ഡെലാനിയാണ് ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങിയ താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. 48 പന്തുകളില്‍ 62 റണ്‍സ് നേടി പുറത്താകാതെ നിന്ന ബ്രാന്‍ഡണ്‍ കിങ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ജോണ്‍സണ്‍ ചാള്‍സ് 24(18), എവിന്‍ ലൂയിസ് 13(18) നിക്കോളസ് പൂരന്‍ 13(11) റോവ്മാന്‍ പവല്‍ 6(8), കൈല്‍ മേയേഴ്‌സ് 1(5) ഒഡെയ്ന്‍ സ്മിത് 19*(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്കോർ.
advertisement
വെസ്റ്റിൻഡീസ് 2012ലും 2016ലും ടി20 ലോകകപ്പ് നേടിയ ടീമാണ്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഒന്നിലധികം തവണ കപ്പുയര്‍ത്തിയിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്; അയർലൻഡിന് അട്ടിമറി വിജയം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement