ഇംഗ്ലണ്ട് ഫുട്ബോൾ താരം ഡെലെ അല്ലിക്ക് ഒരു പുതിയ കാമുകിയെ ലഭിച്ചതായാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ചിത്രം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഒരു റൂഫ് ടോപ് ബാറിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയുടെ മകളെ ചുംബിക്കുന്നതായി ഒരു ചിത്രം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി സൺ ദിനപത്രം, ഡെലെ അല്ലിയും മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോളയുടെ മകൾ മരിയ ഗാർഡിയോളയും പരസ്പരം പ്രണയാർദ്രായി സംസാരിച്ച് നിക്കുന്നത് കണ്ടതായി കഴിഞ്ഞ മാസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ദി സൺ തന്നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ബാറിലെ ചുംബന ചിത്രവും പ്രസിദ്ദീകരിച്ചത്.
ഇവര് ചുറ്റിലുമുള്ള ആരെയും ശ്രദ്ധിക്കുന്നുപോലുമില്ലല്ലോ എന്നാണ് ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രത്തിന് കമന്റായി കാഴ്ചക്കാർ പറയുന്നത്. ഇരുവരെയും കണ്ടാൽ മധുവിധു ആഘോഷിക്കുന്ന ദമ്പതികളെപ്പോലെയുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ബാറിലെ എല്ലാ ടേബിളുകളും "ബുക്ക്ഡ്" എന്നെഴുതിയിരുന്നതായി ബാറിലുണ്ടായിരുന്ന ഒരു വ്യക്തി ദി സണ്ണിനോട് പറഞ്ഞു. നിരവധി ആളുകൾ അല്ലിയുടെയും മരിയയുടെയും ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതൊന്നും കാര്യമാക്കാതെ ബാറിലെ ഡിജെ ബൂത്തിന് മുന്നിൽ പരസ്പരം മറന്ന് ചുംബിച്ച് നിന്നു.
എങ്കിലും, ഇരുവരും തമ്മിൽ ഒരു തരത്തിലുള്ള പ്രണയബന്ധവും ഇല്ലെന്നും ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നും 20 കാരിയായ മരിയ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്.
Also Read
അക്ഷയ തൃതീയയ്ക്ക് ക്ഷേത്രം അലങ്കരിച്ച 7000 മാമ്പഴങ്ങൾ കോവിഡ് രോഗികൾക്ക് സംഭാവന ചെയ്യുംചിത്രം പുറത്ത് വന്നതിനു ശേഷം അല്ലിയോ മരിയയോ ചിത്രത്തെക്കുറിച്ച് പരസ്യമായി പരസ്യമായി പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ആരാധകരുള്ള വിദ്യാത്ഥിയാണ് മരിയ.
ടോട്ടൻഹാം ഹോട്‌സ്പർ താരം ഈ വർഷം ഫെബ്രുവരി വരെ മോഡലായ 23 കാരി റൂബി മേയുമായി പ്രണയത്തിലായിരുന്നു.
അഞ്ച് വർഷത്തെ പ്രണയത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഡെലെ നിരാശയിലായിരുന്നുവെന്നും സെലിബ്രിറ്റി ഡേറ്റിംഗ് ആപ്ലിക്കേഷനായ റായയിൽ അദ്ദേഹം ഒരു പ്രണയിനിയെ തേടുകയായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
Also Read
വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിന് മുന്നിൽ കൂട്ടയടി; 17 പേര്‍ അറസ്റ്റില്അതേസമയം, പ്രീമിയർ ലീഗിൽ ഇതുവരെ ഗോൾ ഒന്നും നേടാത്തതിനാൾ ഡെലെ ഈ സീസണിൽ കളിക്കളത്തിലെ പ്രകടനത്തിലും പുറകിലായിരുന്നു.
ഡെലെയ്ക്ക്, ഫോർട്ട്നൈറ്റ് എന്ന ഓൺലൈൻ വീഡിയോ ഗെയിമിനോടുള്ള അമിതമായ ആസക്തി ഇവരുടെ വേർപിരിയലിനു കാരണം എന്ന് പറയപ്പെടുന്നു. ഇരുവരും ഇതേ ചൊല്ലി പലപ്പോഴും വഴക്കിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പെപ്പിന്റെ ടീം മാൻ സിറ്റി അടുത്തിടെ പ്രീമിയർ ലീഗ് നേടിയിരുന്നു. മരിയയെ കൂടാതെ, 18 വയുസുള്ള മരിയസ്, 13 കാരി വാലന്റീന എന്നീ രണ്ട് മക്കളുമുണ്ട്.
ഈ വർഷം ആദ്യം ഡെലെ അലിയെ പിഎസ്‌ജിയില്‍ എത്തിക്കാന്‍ അര്‍ജന്‍റീനന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോ ശ്രമം നടത്തിയിരുന്നു. എന്നാൽ ചില കാരണങ്ങാൽ ഇത് നടന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.