ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലെ ആത്മാര്‍ത്ഥ മിത്രങ്ങളാണെങ്കിലും ഐപിഎല്ലിനെത്തിയാല്‍ താരങ്ങള്‍ പരസ്പരം പോരടിക്കുക എന്നത് പതിവ് കാഴ്ചയാണ്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍മുതല്‍ തന്നെ ഇതു കണ്ടുവരുന്നതുമാണ്. ഇത്തവണത്തെ ഐപിഎല്ലിനിടയില്‍ ഇന്ത്യയുടെയും ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെയും നായകനായ വിരാട് കോഹ്ലിയോടും മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയോടും താന്‍ വാക്പോരില്‍ ഏര്‍പ്പെട്ടിരുന്നെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളര്‍ ഇശാന്ത് ശര്‍മ.
വിരാടിന്റെ വിക്കറ്റിന് അപ്പീല്‍ നല്‍കിയപ്പോഴാണ് താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ഇശാന്ത് പറയുന്നത്. 'എന്റെ പന്തില്‍ വിരാടിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയിരുന്നതായി സംശയമുയര്‍ന്നു. ഞാന്‍ കോഹ്ലിയുടെ അടുത്തെത്തി പറഞ്ഞു. ഔട്ടായി കേറി പോ എന്ന്. എന്നാല്‍ പോയി പന്തെറിയാനായിരുന്നു കോഹ്ലിയുടെ മറുപടി.'
Also Read: ക്വാളിഫയറിനും ഡല്‍ഹിയ്ക്കും ഇടയില്‍ 163 റണ്‍സ് ദൂരം; ചെന്നൈയുടെ എതിരാളികളെ ഉടനറിയാം
അംപയര്‍ ഔട്ടല്ലെന്ന് വിധിച്ചതോടെ കോഹ്ലി ബാറ്റിങ്ങ് തുടരുകയും എന്റെ തൊട്ടടുത്ത പന്തില്‍ സിക്സറടിക്കുകയും ചെയ്തെന്നും ഇശാന്ത് പറഞ്ഞു. രോഹിത് ശര്‍മയോടും താന്‍ ഈ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും ഇശാന്ത് വെളിപ്പെടുത്തി. തങ്ങളുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തിലായിരുന്നുരോഹിതിനെ പ്രകോപിപ്പിച്ചതെന്നാണ് ഡല്‍ഹി ബൗളര്‍ പറയുന്നത്.
'രോഹിത് എന്റെ പന്തില്‍ റണ്ണടിക്കാന്‍ ബുദ്ധിമുട്ടി. ഞാന്‍ രോഹിത്തിന്റെ സമീപമെത്തി പറഞ്ഞു. പറ്റുമെങ്കില്‍ അടിക്കെന്ന്, അപ്പോള്‍ എന്ത് വിക്കറ്റാണിതെന്നായിരുന്നു അയാളുടെ മറുപടി, ഇവിടെ എങ്ങനെ അടിക്കാനാ, മുംബൈയിലേക്ക് വാ കാണിച്ചുതരാം എന്നും രോഹിത്ത് പറഞ്ഞു. അവിടെ വന്നാല്‍ നിന്നെ ഞാന്‍ ഔട്ടാക്കും എന്ന് ഞാന്‍ മറുപടിയും നല്കി.' ഇശാന്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.