പാകിസ്താനെ തകർത്ത് ഇന്ത്യൻ പെൺകരുത്ത്

Last Updated:
ലോക വനിതാ ടി20 ലോകകപ്പിൽ‌ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. പാകിസ്താൻ ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം മിതാലി രാജിന്റെ അർധ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ അനായാസം മറികടന്നു. 47 പന്തിൽ 56 റൺസാണ് മിതാലി നേടിയത്. വനിതാ ട്വന്റി20യിൽ ആദ്യമായാണ് ഇന്ത്യ പാകിസ്താനെ കീഴടക്കുന്നത്. നേരത്തെ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും വിജയം പാകിസ്താനൊപ്പമായിരുന്നു. സ്കോർ: പാകിസ്താൻ 20 ഓവറിൽ 7 വിക്കറ്റിന് 133; ഇന്ത്യ 19 ഓവറിൽ 3 വിക്കറ്റിന് 137.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‌റെ തുടക്കം തകർച്ചയോടെയായിരുന്നു. 30 റൺസിനിടെ 3 വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ അയേഷ ഖാനെ അരുന്ധതി റെഡ്ഡി മടക്കി. അനാവശ്യ റണ്ണിനോടിയ ഒമൈമ സൊഹൈലിനെ ജെമിമ റോഡ്രിഗസ് പുറത്താക്കുകയായിരുന്നു. അതോടെ റണ്ണൊഴുക്ക് സാവധാനമായി. പവർ പ്ലേയിൽ പാകിസ്താന് നേടാനായത് 30 റൺസ് മാത്രം. 10 ഓവറിൽ 53ന് 3 എന്ന നിലയിൽ നിന്ന് 133 എന്ന പൊരുതാവുന്ന സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത് 44 പന്തിൽ അർധ സെഞ്ചുറി നേടിയ ബിസ്മാ മാറൂഫും (54) 48 പന്തിൽ അർധ സെഞ്ചുറി നേടിയ നിത ദാറും ചേർന്നാണ്.
advertisement
ഇന്ത്യക്ക് വേണ്ടി ഹേമലതയും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ മിതാലി രാജും സ്മൃതി മന്ഥാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകി. 26 റൺസെടുത്ത സ്മൃതി പുറത്താകുമ്പോൾ ഇന്ത്യ 9.3 ഓവറിൽ 73. റോഡ്രിഗസ് 16 റൺസെടുത്ത് മടങ്ങി. പിന്നാലെ മിതാലിയുടെ അർധസെഞ്ച്വറി. 47 പന്തിൽ 56 റൺസെടുത്ത മിതാലി മടങ്ങുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 14 പന്തിൽ 8 റണ്‍സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും കൃഷ്ണമൂർത്തിയും ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ‌
advertisement
വ്യാഴാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ ഇന്ത്യ 34 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാകിസ്താനെ തകർത്ത് ഇന്ത്യൻ പെൺകരുത്ത്
Next Article
advertisement
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
  • നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ അമേരിക്ക സൈനിക ഇടപെടലെന്ന് ട്രംപ്.

  • ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ അമേരിക്ക സജ്ജമാണെന്നും നൈജീരിയയിൽ സൈനിക നടപടി സാധ്യതയുണ്ടെന്നും ട്രംപ്.

  • നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

View All
advertisement