ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യയുടെ അടുത്ത ഇതിഹാസമാവാന്‍ പോകുന്ന കളിക്കാരനാണെന്ന് മുന്‍ താരം യുവരാജ് സിംഗ്. ടെസ്റ്റ് ക്യാപ്റ്റന്‍സി പന്തിന്റെ കൈകളിലേക്ക് വേഗം നല്കാന് സെലക്ടര്‍മാര്‍ തയ്യാറാവണമെന്നും യുവരാജ് സിംഗ് പറഞ്ഞു.
'ഒരാളെ നിങ്ങള്‍ തയ്യാറാക്കി നിര്‍ത്തണം. അപ്രതീക്ഷിതമായാണ് മഹിയെ ക്യാപ്റ്റനായി തീരുമാനിച്ചത്. പിന്നെ മഹി സ്വയം മെച്ചപ്പെടുത്തി. കീപ്പര്‍മാര്‍ നന്നായി ചിന്തിക്കുന്നവരാണ്. കാരണം ഗ്രൗണ്ടിലെ ഏറ്റവും നല്ല വ്യൂ ലഭിക്കുന്നത് അവര്‍ക്കാണ്'- സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ യുവരാജ് സിംഗ് പറഞ്ഞു.
'ഭാവിയില്‍ ക്യാപ്റ്റനാകാന്‍ കഴിയുന്ന പന്തിനെ തെരഞ്ഞെടുക്കുക. വേണ്ട സമയം അനുവദിക്കുക. ആദ്യത്തെ ഒരു വര്‍ഷമോ ആറ് മാസമോ അത്ഭുതങ്ങളൊന്നും അയാളില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. യുവ താരങ്ങളില്‍ വിശ്വാസം വെക്കുക. നാല് ടെസ്റ്റ് ശതകം ഇപ്പോള്‍ തന്നെ നേടി കഴിഞ്ഞു. ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ഇതിഹാസമായി പന്ത് മാറുമെന്ന് എനിക്ക് തോന്നുന്നു'- യുവരാജ് വിശദമാക്കി.
കോഹ്ലി റെഡ് ബോള്‍ ക്രിക്കറ്റിലെ നായകത്വം രാജിവെച്ചതിന് പിന്നാലെ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും. രാഹുലിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നിരാശപ്പെടുത്തുന്നതാണ്. പന്തിനെ ക്യാപ്റ്റന്‍സിയില്‍ കൊണ്ടുവരണം എന്ന മുറവിളികള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശക്തമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.