ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം; കാണാതാകൽ ചൈനീസ് സര്‍ക്കാരിനെതിരായ വിമർശനത്തിന് പിന്നാലെ

Last Updated:

ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ അല്ലെങ്കിൽ സർക്കാർ തന്നെ തടവിൽ പാർപ്പിച്ചിരിക്കുകയോ ചെയ്തിരിക്കാം എന്നാണ് മുഖ്യമായി ഉയരുന്ന സംശയം.

ചൈനീസ് ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം. കഴിഞ്ഞ രണ്ട് മാസമായി പൊതുവേദികളിൽ അദ്ദേഹത്തെ കാണാത്തതാണ് സംശയം ഉയർത്തിയിരിക്കുന്നത്. ചൈനീസ് സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്‍റെ ആന്റ് ഗ്രൂപ്പിനെതിരെ പ്രതികാര നടപടികളുമായി ചൈനീസ് സർക്കാരും രംഗത്തുവന്നിരുന്നു.
ഈ സർക്കാർ ഇടപെടൽ അദ്ദേഹത്തിന്‍റെ കമ്പനികളെ വലിയ തോതില്‍ തന്നെ ബാധിച്ചിരുന്നു. ഓഹരി മൂല്യം കുറഞ്ഞതോടെ കനത്ത സാമ്പത്തിക നഷ്ടവും മായ്ക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ കാണാനില്ലെന്ന അഭ്യൂഹവും പരക്കുന്നത്. അദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ അല്ലെങ്കിൽ സർക്കാർ തന്നെ തടവിൽ പാർപ്പിച്ചിരിക്കുകയോ ചെയ്തിരിക്കാം എന്നാണ് മുഖ്യമായി ഉയരുന്ന സംശയം.
advertisement
ജാക്ക് മാ തന്നെ ആതിഥേയനായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' എന്ന പരിപാടിയുടെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തേണ്ടിയിരുന്നതാണ്. എന്നാൽ ദുരൂഹത ബാക്കി നിർത്തി അദ്ദേഹം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഷോ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നത്.
പല കാര്യങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഉള്ള ചൈനയിൽ അഭിപ്രായങ്ങൾ മടി കൂടാതെ തുറന്നു പറയുന്ന ആളുകളിലൊരാളായാണ് ജാക്ക് മാ വിശേഷിപ്പിക്കപ്പെടുന്നത്. ചൈനയുടെ ബാങ്കിംഗ് നിയന്ത്രണങ്ങളെയടക്കം കടുത്ത ഭാഷയിൽ വിമര്‍ശിച്ച അദ്ദേഹം രാജ്യത്തെ വ്യാപാര നിയന്ത്രണ കൗൺസിൽ കാലാഹരണപ്പെട്ട വ്യവസ്ഥകളിലാണ് പ്രവർത്തിക്കുന്നതെന്നും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ വ്യവസായ നടപടികളിൽ സർക്കാർ ഇടപെടൽ ഉണ്ടായത്. ഇതിന് ബാക്കിയായാണ് ജാക്ക് മായെ കാണാനില്ലെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ലെന്ന് അഭ്യൂഹം; കാണാതാകൽ ചൈനീസ് സര്‍ക്കാരിനെതിരായ വിമർശനത്തിന് പിന്നാലെ
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement