ചൈനയിൽ പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വളരെ ശക്തമായി നടക്കുകയാണ്. അവിവാഹിതയായതിനെ തുടർന്ന് അഞ്ച് വർഷം മുമ്പ് ബീജിംഗ് ആശുപത്രിയിൽ എഗ്ഗ് ഫ്രീസിംങ് ചികിത്സ നിഷേധിച്ച തെരേസ സൂ എന്ന യുവതി നൽകിയ കേസാണ് ചൈനയിലെ പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ കേന്ദ്രബിന്ദു. 2019-ലാണ് ബീജിംഗ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഹോസ്പിറ്റലിനെതിരെ 35 കാരിയായ സു പരാതി ഉന്നയിച്ചത്. ചൈനയിലെ നിലവിലെ നിയമപ്രകാരം, അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ അണ്ഡം ഫ്രീസ് ചെയ്യുന്നതിന് വിലക്ക് ഉണ്ട്. മാത്രമല്ല ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
എന്നാൽ ചൈനയിൽ അടുത്തിടെ ജനനനിരക്ക് കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിലവിലെ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ നിയമനിർമ്മാക്കൾ നിർബന്ധരായിരിക്കുകയാണ്. ഈ തീരുമാനം സൂവിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ. ജനന നിരക്കും വിവാഹ നിരക്കും വലിയ തോതതിൽ കുറഞ്ഞതോടെ ആറ് പതിറ്റാണ്ടിനിടയിലെ ചൈനയിൽ ആദ്യത്തെ ജനസംഖ്യാ ഇടിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അവിവാഹിതരായ സ്ത്രീകൾക്കും എഗ്ഗ് ഫ്രീസിംഗും ഐവിഎഫ് ചികിത്സയും നൽകണമെന്ന് രാഷ്ട്രീയ ഉപദേശകർ നിർദേശിച്ചിരുന്നു.
അടുത്തിടെ ചൈനയിലെ ചില പ്രവിശ്യകൾ അവിവാഹിതരായ സ്ത്രീകൾക്ക് പ്രസവാനുകൂല്യങ്ങളും നൽകിയിരുന്നു. കൂടാതെ സിചുവാൻ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ അവിവാഹിതരായ സ്ത്രീകൾ സ്വകാര്യ ക്ലിനിക്കുകളിൽ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്നത് വർധിക്കുകയും ചെയ്തു. സൂവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന്റെ അന്തിമ വാദം ചൊവ്വാഴ്ച നടന്നിരുന്നു. എന്നാൽ കേസിൽ ഇതുവരെ വിധി പ്രഖ്യാപിച്ചിട്ടില്ല.’അണ്ഡം ഫ്രീസ് ചെയ്യാൻ വിദേശത്തേക്ക് പോകുന്നതും അത് ആഭ്യന്തരമായി ചെയ്യുന്നതും തമ്മിൽ ചെലവിൽ വലിയ വ്യത്യാസമുണ്ട്.
വിദേശ ഇതിന്റെ ചെലവ് ചൈനീസ് സ്വകാര്യ ക്ലിനിക്കുകൾ ഈടാക്കുന്ന 20,000 മുതൽ 30,000 യുവാൻ വരെയുള്ള ഫീസിനേക്കാൾ അഞ്ചോ പത്തോ ഇരട്ടി കൂടുതലാണ്. ചൈനയിലെ പല സ്ത്രീകളെയും പോലെ, സൂവും കരിയറിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ പ്രായം കൂടുന്നതിന് അനുസരിച്ച് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത കുറയും. സർക്കാരിനെതിരെയുള്ള കേസിൽ വിജയസാധ്യത കുറവാണെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടും, 2018 നവംബറിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് സൂ ഒരു കേസ് ഫയൽ ചെയ്യുകയായിരുന്നു.
Also read- ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; ഉടൻ വിട്ടയക്കണമെന്ന് പാക് സുപ്രീംകോടതി
ചൈനീസ് സിനിമ, ടെലിവിഷൻ, സാഹിത്യം എന്നിവയിൽ പലപ്പോഴും കാണപ്പെടുന്ന അവിവാഹിതരായ അമ്മമാരുടെ നെഗറ്റീവ് ഷെയ്ഡ് മാറ്റണമെന്ന ആഗ്രഹമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.അതേസമയം, ജനനനിരക്കിൽ ഇടിവ് നേരിട്ടതിനെ തുടർന്ന് 2021-ൽ ചൈന കുടുംബാസൂത്രണ നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുത്തിയിരുന്നു. എന്നാൽ സ്വവർഗ ദമ്പതികൾക്ക് വിവാഹത്തിനും ദത്തെടുക്കലിനും വിലക്കുണ്ട്. വാടക ഗർഭധാരണവും രാജ്യത്ത് നിയമവിരുദ്ധമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China Government, FERTILITY