ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ്
Last Updated:
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചു വിടുന്നതിന് പ്രേരണ നൽകുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് തങ്ങളുടെ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് സക്കർബർഗ് പറഞ്ഞു
വാഷിംഗ്ടൺ: പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ചീഫ് എക്സിക്യുട്ടിവ് മാർക്ക് സക്കർബർഗ് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കർബർഗ് പ്രസിഡന്റ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അറിയിച്ചത്. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതു വരെ ഇത് തുടരുമെന്നും സക്കർബർഗ് തന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി. You may also like:12 വയസുകാരിക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടു വിവാഹം; ആദ്യം വിവാഹം കഴിച്ചത് അങ്കിൾ, രണ്ടാം വിവാഹത്തിൽ നിന്ന് സാഹസിക രക്ഷപ്പെടൽ [NEWS]Viral Video | പാർക്ക് ചെയ്ത കാറിൽ നിന്ന് ബാഗ് മോഷ്ടിക്കുന്നത് ഇങ്ങനെ; നടുക്കുന്ന വീഡിയോ വൈറൽ [NEWS] 'പോകല്ലേ പോകല്ലേ'; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി [NEWS] 'ഈ സമയത്തും പ്രസിഡന്റിന് ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നതിൽ വലിയ അപകടസാധ്യതയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായോ ഏറ്റവും കുറഞ്ഞത് അധികാര കൈമാറ്റം സമാധാനപരമായി പൂർണമാകുന്നതു വരെയോ തുടരുന്നത് ആയിരിക്കും' - ട്രംപിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം വ്യക്തമാക്കിയതിലൂടെ സക്കർബർഗ് അറിയിച്ചു.
advertisement
സോഷ്യൽ മീഡിയയിൽ ട്രംപ് നടത്തിയിരിക്കുന്ന പ്രതികരണങ്ങൾ കൂടുതൽ അക്രമങ്ങൾക്ക് കാരണമായേക്കാമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തുകയും ആയിരുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചു വിടുന്നതിന് പ്രേരണ നൽകുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് തങ്ങളുടെ പ്ലാറ്റ്ഫോം ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് സക്കർബർഗ് പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2021 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ്