'ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്'; വിവാദ പ്രസ്താവനയുമായി മലേഷ്യൻ മുൻ പ്രധാനമന്ത്രി

Last Updated:

ഫ്രാൻസിലെ പള്ളിയിൽ ഭീകരൻ മൂന്നുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവന.

ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്ലിങ്ങൾക്കുണ്ടെന്ന് മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. ഫ്രാൻസിലെ പള്ളിയിൽ മൂന്നുപേരെ ഭീകരവാദി കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വിവാദ പ്രസ്താവന. അഭിപ്രായ സ്വാതന്ത്ര്യത്തിൽ മറ്റുള്ളവരെ അപമാനിക്കുന്നത് ഉൾപ്പെടുന്നില്ലെന്ന് പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ട് മഹാതിർ പറഞ്ഞു. പ്രവാചകന്റെ കാർട്ടൂൺ പങ്കുവെച്ചതിന് ഫ്രാൻസിൽ സ്കൂൾ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ പിന്തുണക്കുന്നില്ലെന്നും 95 കാരനായ മഹാതിർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ മഹാതിർ മുഹമ്മദ് അധികാരത്തിൽ നിന്ന് പുറത്തായിരുന്നു.
''ചരിത്രഗതി നോക്കിയാൽ ഫ്രഞ്ചുകാർ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും മുസ്ലിങ്ങളായിരുന്നു'- മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്തു. ''അവർ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകൾ കാരണം മുസ്ലിങ്ങൾക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ട്''.- മഹാതിർ കുറിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ഇത് പിന്നീട് ട്വിറ്റർ നീക്കം ചെയ്തിരുന്നു. മഹാതിർ മുഹമ്മദ് വിവാദങ്ങളിൽ പങ്കാളിയാകുന്നത് ഇതാദ്യമല്ല. നേരത്തെ ജൂതന്മാരെയും സ്വവർഗാനുരാഗികളെയും കുറിച്ചും വിവാദപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു.
advertisement
വലിയൊരളവ് വരെ കണ്ണിന് കണ്ണ് എന്ന തത്വം മുസ്ലിങ്ങൾ നടപ്പാക്കാറില്ല. പക്ഷെ ഫ്രഞ്ചുകാർ ഒരിക്കലും അങ്ങനെ ചെയ്യരുത്. അതിന് പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടത്- മഹാതിർ പറഞ്ഞു. രണ്ടുതവണയായി 24 വർഷമാണ് മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപരിഷ്കൃതനാണെന്നും മഹാതിർ പറഞ്ഞു.
advertisement
അതേസമയം, തെക്കൻ ഫ്രാൻസിലെ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരാഞ്ജലി അർപ്പിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, മഹാതിറിന്റെ പരാമർശത്തെ 'അസംബന്ധവും വെറുപ്പുളവാക്കുന്നതുമാണ്' എന്ന് കുറ്റപ്പെടുത്തി. ''ആ ആക്രമണങ്ങളെ പൂർണ്ണമായും അപലപിക്കുക എന്നതാണ് ഇന്ന് പറയേണ്ടിയിരുന്നത്. ഈ പ്രതികരണം തീർത്തും വിനാശകരമാണ്''- മോറിസൺ വെള്ളിയാഴ്ച 2 ജിബി റേഡിയോയോട് പറഞ്ഞു. മഹാതിറിനെ വിലക്കണമെന്ന് ഫ്രാൻസിന്റെ ഡിജിറ്റൽ മന്ത്രി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഫ്രാൻസിലെ ട്വിറ്റർ മാനേജിംഗ് ഡയറക്ടറോട് മഹാതിറിന്റെ അക്കൗണ്ട് ഉടൻ സസ്പെന്റ് ചെയ്യണമെന്ന് സെഡ്രിക് ഒ ആവശ്യപ്പെട്ടു.
advertisement
ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിൽ വച്ച് കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇതിൽ ഒരു യുവതിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സംഭവം ഭീകരാക്രമണമാണെന്ന് നൈസ് മേയർ വ്യക്തമാക്കി. നഗരത്തിലെ നോട്രെ ഡാം പള്ളിയിലും സമീപത്തുമായി കത്തികൊണ്ടുള്ള ആക്രമണം നടന്നത്. ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ഫ്രാൻസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ ആക്രമണവും ഉണ്ടായിരിക്കുന്നത്.
advertisement
വിദ്യാർഥികൾക്ക് ക്ലാസ് എടുക്കവെ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാർട്ടൂണുകൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടത്. അധ്യാപകനെതിരെ സ്കൂളിലെ വിദ്യാർഥിനിയുടെ രക്ഷിതാവ് സോഷ്യൽമീഡിയ വഴി രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് അധ്യാപകൻ കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/World/
'ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്'; വിവാദ പ്രസ്താവനയുമായി മലേഷ്യൻ മുൻ പ്രധാനമന്ത്രി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement