നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണം; പൊതുജനത്തിന്റെ മനസിലിരുപ്പ് കണ്ടെത്താൻ ഒരു രാജ്യം

  കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണം; പൊതുജനത്തിന്റെ മനസിലിരുപ്പ് കണ്ടെത്താൻ ഒരു രാജ്യം

  ജനഹിത പരിശോധനയിൽ ന്യൂസിലാൻഡ് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ ഇവയാണ്. ഇരുപത് വയസിനു മുകളിലുള്ളവർക്ക് 14 ഗ്രാം ഉണങ്ങിയ കഞ്ചാവ് വാങ്ങാൻ കഴിയുന്നതാണ്. കൂടാതെ, ഓരോരുത്തർക്കും രണ്ടു വീതം കഞ്ചാവ് ചെടികൾ വളർത്താനും കഴിയും.

  Cannabis

  Cannabis

  • News18
  • Last Updated :
  • Share this:
   വെല്ലിംഗ്ടൺ: കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സിലിരുപ്പ്
   കണ്ടെത്താൻ ജവഹിത പരിശോധനയുമായി ഒരു രാജ്യം. ന്യൂസിലൻസ് ആണ് കഞ്ചാവ് വിഷയത്തിൽ പൊതു
   ജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിൽ എത്തിച്ചേർന്നിരിക്കുന്നത്.
   ഉല്ലാസങ്ങൾക്കും വിനോദ പരിപാടികൾക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് ആവശ്യം. ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിനായി, ജനകീയ വോട്ടിനായി ഇടുന്നത്.

   ഇതോടൊപ്പം തന്നെ ദയാവധം നിയമവിധേയമാക്കണോ എന്ന കാര്യത്തിലും ജനഹിത പരിശോധന തേടുന്നുണ്ട്. അതേസമയം, ദയാവധം നിയമവിധേയമാക്കുന്നതിന് ജനഹിത പരിശോധനയിലൂടെ അംഗീകാരം ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കഞ്ചാവ് നിയമവിധേയമാക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കാനുള്ള ഹിത പരിശോധനയിൽ ചെടി വളർത്താനുള്ള അനുമതി നൽകലും ഉൾപ്പെടുന്നുണ്ട്.

   You may also like:ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു [NEWS]ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത് [NEWS] ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്ന് ദുബായ് സന്ദർശിക്കാൻ എത്തുന്നവർക്ക് ഇനി പുതിയ നിയമങ്ങൾ [NEWS]

   ജനഹിത പരിശോധനയിൽ തേടുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഒരു ദിവസം 14 ഗ്രാം കഞ്ചാവ് വരെ ഒരാൾക്ക് കൈവശം വയ്ക്കാൻ കഴിയും. കൂടാതെ വീട്ടിൽ രണ്ട് കഞ്ചാവ് ചെടി വളർത്താനും അനുമതി തേടുന്നതാണ് ജനഹിത പരിശോധന. ദക്ഷിണാഫ്രിക്ക, കാനഡ, ഉറുഗ്വായ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. ജനഹിത പരിശോധനയിൽ തീരുമാനം കഞ്ചാവിന് അനുകൂലമായാൽ ന്യൂസിലൻഡും ഈ രാജ്യങ്ങളുടെ പട്ടികയിൽ ചേരും. സാധാരണ പോലെയുള്ള ഒരു സമയമായിരുന്നെങ്കിൽ ഈ ഒരു പരിഷ്കരണ രീതി ചൂടൻ തെരഞ്ഞെടുപ്പ് വിഷയമായിരിക്കും. എന്നാൽ, കോവിഡ് 19 ആധിപത്യം പുലർത്തുന്ന സമയമായതിനാൽ കഞ്ചാവ് നിയമവിധേയമാക്കുന്ന വിഷയത്തിലോ ജനഹിത പരിശോധന നടത്തുന്നതിലോ ആവശ്യത്തിന് ശ്രദ്ധ ലഭിച്ചിട്ടില്ല.   ജനഹിത പരിശോധനയിൽ ന്യൂസിലാൻഡ് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ ഇവയാണ്. ഇരുപത് വയസിനു മുകളിലുള്ളവർക്ക് 14 ഗ്രാം ഉണങ്ങിയ കഞ്ചാവ് വാങ്ങാൻ കഴിയുന്നതാണ്. കൂടാതെ, ഓരോരുത്തർക്കും രണ്ടു വീതം കഞ്ചാവ് ചെടികൾ വളർത്താനും കഴിയും. ഡിസ്പെൻസറി പോലെ ലൈസൻസ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് അത് വാങ്ങാനും സ്വകാര്യസ്വത്തിന്റെ ഭാഗമാക്കാനും കഴിയും. പുതിയ നിയമനിർമാണം അനുസരിച്ച് കഞ്ചാവ് മാർക്കറ്റിനെ അടക്കി ഭരിക്കാനോ ആധിപത്യം സ്ഥാപിക്കാനോ കഴിയില്ല. കഞ്ചാവ് ഉൽപ്പന്നങ്ങൾക്കായി എക്സൈസ് നികുതിയും ഏർപ്പെടുത്തും. ഇത് ന്യൂസിലൻഡ് സർക്കാരിന് ഒരു അധിക വരുമാന മാർഗമാകുകയും ചെയ്യും.
   Published by:Joys Joy
   First published:
   )}