ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്

അടുത്തിടെ രാജ്യത്ത് 100 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു.

News18 Malayalam | news18
Updated: October 17, 2020, 8:13 AM IST
ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്
75 rupees coin
  • News18
  • Last Updated: October 17, 2020, 8:13 AM IST
  • Share this:
ന്യൂഡൽഹി: ലോക ഭക്ഷ്യദിനത്തിൽ 75 രൂപയുടെ നാണയം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി മോദി 75 രൂപയുടെ നാണയം പുറത്തിറക്കിയത്. ഇതോടൊപ്പം 17 പുതിയ വിത്തുകളും പ്രധാനമന്ത്രി അവതരിപ്പിച്ചു. വെബ് ടെലികാസ്റ്റ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതുതായി വികസിപ്പിച്ചെടുത്ത 17 വിത്തുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

പോഷകാഹാര കുറവ് ഉൾപ്പെടെ ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലോകഭക്ഷ്യദിനം പ്രേരകമാകട്ടെയെന്ന് മോദി അറിയിച്ചു. സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ച വേൾഡ് ഫുഡ് പ്രോഗ്രാമിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. വെബ് ടെലി കാസ്റ്റിൽ സംസാരിക്കവെ താങ്ങുവില നൽകി കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു.

You may also like:ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ: ആശുപത്രിയിൽ എത്തിച്ചതും കസ്റ്റംസ് വാഹനത്തിൽ [NEWS]ദിവസവും രാവിലെ എഴുന്നേറ്റ് ചൂടു നാരങ്ങാവെള്ളം കുടിച്ചു തുടങ്ങാം; ഗുണങ്ങൾ നിരവധി [NEWS] കമ്മിന്‍സിന്‍റെ പോരാട്ടം പാഴായി; ജയത്തോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുംബൈ [NEWS]

അടുത്തിടെ കേന്ദ്രസർക്കാരുമായി ചർച്ച നടത്തിയെങ്കിലും കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം പിൻവലിക്കാൻ കർഷകർ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

രാജ്യത്തെ പോഷകാഹാരക്കുറവിന്റെ പ്രശ്നം പരിഹരിക്കാൻ പോഷകാഹാര വിളകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റികളിൽ (എപിഎംസി) അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ ആറ് വർഷമായി സർക്കാർ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന മുൻ‌ഗണനയാണ് അടയാളപ്പെടുത്തിയത്. വിശപ്പ്, പോഷകാഹാരക്കുറവ് എന്നിവ പൂർണമായും ഇല്ലാതാക്കാനുള്ള ദൃഢനിശ്ചയത്തിന്റെ തെളിവാണിത്. രാജ്യത്താകമാനമുള്ള അംഗൻവാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഓർഗാനിക്, ഹോർട്ടികൾച്ചർ മിഷനുകൾ ഇതിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര കൃഷിമന്ത്രി, ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അടുത്തിടെ രാജ്യത്ത് 100 രൂപ നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു. ബി ജെ പി സ്ഥാപകരിൽ ഒരാളായ വിജയജാജ സിന്ധ്യയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ട് ആയിരുന്നു 100 രൂപ നാണയം പുറത്തിറക്കിയത്. സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യം കിട്ടുന്നതു വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് സാക്ഷി ആയിരുന്ന സിന്ധ്യയുടെ സ്മരണാർത്ഥമാണ് നാണയും പുറത്തിറക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, നൊബേൽ സമ്മാനം ലഭിച്ച വേൾഡ് ഫുഡ് പ്രാഗ്രാമിനെ അഭിനന്ദിച്ച മോദി ഇതൊരു വലിയ നേട്ടമാണെന്നും സംഘടനയുമായുള്ള ചരിത്രപരമായ സഹകരണത്തിൽ ഇന്ത്യ സംതൃപ്തി പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി.
Published by: Joys Joy
First published: October 17, 2020, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading