മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്; കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ 'കോമൺ മാൻ' സിംഗ് പങ്കെടുക്കുമെന്ന് പാക് മന്ത്രി

നവംബർ ഒമ്പതിന് നടക്കുന്ന കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ ഒരു സാധാരണക്കാരനായി മൻ മോഹൻ സിംഗ് പങ്കെടുക്കുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

News18 Malayalam | news18
Updated: October 20, 2019, 1:56 PM IST
മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്; കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ 'കോമൺ മാൻ' സിംഗ് പങ്കെടുക്കുമെന്ന് പാക് മന്ത്രി
മൻമോഹൻ സിംഗ്
  • News18
  • Last Updated: October 20, 2019, 1:56 PM IST IST
  • Share this:
ഇസ്ലാമബാദ്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാകിസ്ഥാനിലേക്ക്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ ഒമ്പതിന് നടക്കുന്ന കർതർപൂർ ഇടനാഴി ഉദ്ഘാടനത്തിൽ ഒരു സാധാരണക്കാരനായി മൻ മോഹൻ സിംഗ് പങ്കെടുക്കുമെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാനുള്ള തന്‍റെ ക്ഷണം മൻമോഹൻ സിംഗ് സ്വീകരിച്ചതായും പരിപാടിയിൽ വിശിഷ്ടാതിഥിയായല്ല ഒരു സാധാരണക്കാരനായി മൻമോഹൻ സിംഗ് പങ്കെടുക്കുമെന്നും ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖുറേഷി പറഞ്ഞു. ഒരു സാധാരണ പങ്കാളിയായാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നതെന്നും ഖുറേഷി പറഞ്ഞു.

നിർദ്ദിഷ്ട ഇടനാഴി കർതാർപൂരിലെ ദർബാർ സാഹിബും പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവുമായി ബന്ധിപ്പിക്കും. ഒപ്പം, ഇന്ത്യൻ തീർഥാടകർക്ക് വിസയില്ലാതെ കർതാർപൂരിലെ ദർബാർ സാഹിബ് സന്ദർശിക്കാൻ യാത്രയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്യും. വിസയ്ക്ക് പകരം സാഹിബ് സന്ദർശിക്കാൻ അനുമതി വാങ്ങിയാൽ മതിയാകും. 1522 ൽ ഗുരുനാനാക്ക് ദേവ് ആണ് കർതാർപൂർ സാഹിബ് സ്ഥാപിച്ചത്.

ബുള്ളറ്റിൽ സ്റ്റൈൽ മന്നനായി ടൊവിനോ: സൂംബ കളിച്ച് യതീഷ് ചന്ദ്രയും ജയസൂര്യയും; ആർത്തുവിളിച്ച് കാണികൾ

ഇന്ത്യൻ അതിർത്തി മുതൽ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബ് വരെയുള്ള ഇടനാഴിയാണ് പാകിസ്ഥാൻ നിർമ്മിക്കുന്നത്. അതേസമയം, പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് മുതൽ അതിർത്തി വരെയുള്ള ഭാഗം ഇന്ത്യയാണ് നിർമിക്കുക.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴി ഉദ്ഘാടനം ചെയ്യുമെന്നും ദിവസം 5,000 ഇന്ത്യൻ സിഖ് തീർത്ഥാടകർക്ക് അവരുടെ പുണ്യസ്ഥലത്തേക്ക് തീർത്ഥാടനം നടത്താമെന്നും ഖുറേഷി പറഞ്ഞു. കർതാർപൂർ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 20 ഡോളർ ഫീസ് നീക്കം ചെയ്യണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഖുറേഷിയുടെ പ്രസ്താവന.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading