തീവ്രവാദത്തിനെതിരെ നടപടികൾ കടുപ്പിച്ച് പാകിസ്ഥാൻ; ജമാഅത്ത്-ഉദ്-ദാവയുടെ ആസ്ഥാന മന്ദിരം സീൽ ചെയ്തു
Last Updated:
രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ സംഘടനയായ ഫലാഹ്-ഇ ഇൻസാനിയത് ഫൗണ്ടേഷനേയും പാകിസ്ഥാൻ നിരോധിച്ചത്
ഇസ്ലാമാബാദ് : തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി ഹാഫിസ് സയിദിന്റെ ജമാഅത്ത്-ഉദ്-ദാവയുടെ ലാഹോറിലെ ആസ്ഥാന മന്ദിരം സീൽ ചെയ്തു. വെള്ളിയാഴ്ച്ചകളിലെ ജുമാ നമസ്കാരത്തിനു ശേഷം ഉള്ള പ്രസംഗം നടത്തരുതെന്ന നിർദേശവും ഹാഫിസ് സയിദിന് നൽകിയതായി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മതപരമായ പ്രസംഗം നടത്താൻ അനുവദിക്കണമെന്ന സയിദിന്റെ അഭ്യർഥന സർക്കാർ നിരാകരിച്ചതായും റിപ്പോർട്ടുണ്ട്.
ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ വിഭാഗത്തേയും പാകിസ്ഥാനിൽ നേരത്തെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ സംഘടനയായ ഫലാഹ്-ഇ ഇൻസാനിയത് ഫൗണ്ടേഷനേയും പാകിസ്ഥാൻ നിരോധിച്ചത്. തീവ്രവാദപ്രവർത്തനങ്ങൾക്ക് തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദ സംഘടനയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന സമ്മർദം പാകിസ്ഥാന് മേൽ ശക്തമായിരുന്നു. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന‍് എതിരായ നടപടികളും ഇതിന‍്റെ പശ്ചാത്തലത്തിൽ തന്നെയാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2019 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
തീവ്രവാദത്തിനെതിരെ നടപടികൾ കടുപ്പിച്ച് പാകിസ്ഥാൻ; ജമാഅത്ത്-ഉദ്-ദാവയുടെ ആസ്ഥാന മന്ദിരം സീൽ ചെയ്തു