വിസ വേണ്ട; ഇന്ത്യക്കാരെ ആകർഷിക്കാൻ അഞ്ച് തായ്‌ലൻഡ് നഗരങ്ങൾ

Last Updated:

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള കാലാവധി നവംബർ 11 വരെ നീട്ടി.

ഇന്ത്യക്കാർക്കായി വിസ നിയമങ്ങളിൽ മാറ്റം വരുത്തി തായ്‌ലൻഡ്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള കാലാവധി നവംബർ 11 വരെ നീട്ടി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് ആക്കം കൂട്ടുകയുമാണ് അധികൃതരുടെ ലക്ഷ്യം. രാജ്യത്തെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ ബാങ്കോക്ക് എന്ന തലസ്ഥാന നഗരിയെക്കൂടാതെ വൈവിധ്യവും മനോഹരവുമായ അനുഭവങ്ങൾ ലഭ്യമാകുന്ന മറ്റ് അഞ്ച് സ്ഥലങ്ങൾ കൂടി പരിചയപ്പെടാം.
1) ആയുത്തായ
ചരിത്ര പ്രേമികളെ ആകർഷിക്കുന്ന സ്ഥലമാണ് ആയുത്തായ. തലയില്ലാത്ത ബുദ്ധ പ്രതിമകളും തകർന്ന ക്ഷേത്രങ്ങളും ഒപ്പം നിരവധി പുരാതന സ്ഥലങ്ങളും ഇവിടെ കാണാം. ഇവിടുത്തെ ക്ഷേത്രങ്ങളും മറ്റും തായ്ലൻഡിന്റെ സമ്പന്നമായ ചരിത്രത്തിലൂടെയുള്ള ഒരു യാത്ര തന്നെ സഞ്ചാരികൾക്കായി ഒരുക്കുന്നു. രാജ്യത്തിൻ്റെ ഭൂതകാലത്തിലേക്കുള്ള ഒരു വാതിൽ തന്നെയാണ് ആയുത്തായ.
2) ചിയാങ് മായ്
advertisement
വടക്കൻ തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ചിയാങ് മായ് പുരാതന ക്ഷേത്രങ്ങൾക്കും തിരക്കേറിയ മാർക്കറ്റുകൾക്കും ഒപ്പം രുചികരമായ പാചകത്തിനും പേരുകേട്ട നഗരമാണ്. ഖാവോ സോയി, സായ് ഔവ തുടങ്ങിയ പരമ്പരാഗത തായ് വിഭവങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. സമൃദ്ധമായ പ്രകൃതിയിലൂടെ ട്രെക്കിംഗ് നടത്താനും ആനകളെ നേരിൽ കാണാനുമുള്ള അവസരം നഗരം ഒരുക്കുന്നുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളുമുള്ള ഡോയി ഇൻ്റനോൺ നാഷണൽ പാർക്ക് മറ്റൊരു പ്രധാന ആകർഷണമാണ്. സംസ്കാരത്തിൻ്റെയും സാഹസികതയുടെയും പൂർണമായ സംയോജനവും ചിയാങ് മായ് വാഗ്ദാനം ചെയ്യുന്നു.
advertisement
3) പെറ്റ്ചബുരി
മധ്യ തായ്‌ലൻഡിലെ മറ്റൊരു പ്രധാന പ്രദേശമാണ് പെറ്റ്‌ചബുരി. കുരങ്ങന്മാർ കാവൽ നിൽക്കുന്ന ഗുഹയ്ക്കുള്ളിലെ ഖാവോ ലുവാങ് ഗുഹാക്ഷേത്രം ഇവിടുത്തെ പ്രധാന സ്പോട്ടാണ്. ക്ഷേത്രത്തിന് ചുറ്റും സമൃദ്ധമായി പച്ചവിരിച്ചു നിൽക്കുന്ന കാടുകൾ ഹൈക്കിങ് അനുഭവവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ കെയ്ങ് ക്രാച്ചൻ നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് ക്യാമ്പിംഗ് നടത്താനുള്ള അവസരവും നൽകുന്നുണ്ട്. പ്രകൃതിയിൽ അലിഞ്ഞു ചേരാൻ കഴിയുന്ന ഒരു പ്രദേശമായി പെറ്റ്ചബുരിയെ രേഖപ്പെടുത്താം.
4) കോ സമേത്
ബാങ്കോക്കിൽ നിന്ന് അൽപ്പം അകലെയാണ് കോ സമേത് സ്ഥിതി ചെയ്യുന്നത്. വെളുത്ത മണലും തെളിഞ്ഞ ജല സമുദ്രവുമുള്ള ശാന്തതയുടെ പറുദീസ തന്നെയാണ് കോ സമേത്. ടർക്കോയ്സ് കടലിന്റെ ശാന്തതയിൽ ആഴ്ന്നിറങ്ങാനും ഏറെ നേരം ബീച്ചിൽ വിശ്രമിക്കാനും സഞ്ചാരികൾക്ക് സാധിക്കും. രുചികരമായ സമുദ്രവിഭവങ്ങളുടെ കൂടി കലവറയാണ് ഇവിടം. ബാങ്കോക്കിന്റെ തിരക്കിൽ നിന്ന് മാറി ശാന്തമായി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച പ്രദേശമാണ് കോ സമേത്.
advertisement
5) കാഞ്ചനബുരി
ബാങ്കോക്കിന് സമീപമുള്ള കാഞ്ചനബുരി ചരിത്രത്തെയും സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന ഗ്രാമ പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കേന്ദ്രം കൂടിയായിരുന്ന ഇവിടെ സ്മാരകങ്ങളായ ഡെത്ത് റെയിൽവേ, പാലം തുടങ്ങിയവ കാണാൻ സാധിക്കും. നിരവധി പാർക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഗ്രാമത്തിൽ യുദ്ധത്തടവുകാരെ ആദരിക്കുന്നതിനായി സ്ഥാപിച്ച ജീത് വാർ മ്യൂസിയവും സ്ഥിതി ചെയ്യുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
വിസ വേണ്ട; ഇന്ത്യക്കാരെ ആകർഷിക്കാൻ അഞ്ച് തായ്‌ലൻഡ് നഗരങ്ങൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement