22 കോടി വർഷം മുൻപുള്ള ദിനോസറിന്റെ കാൽപാടുകൾ; കണ്ടെത്തിയത് നാല് വയസ്സുള്ള പെൺകുട്ടി

Last Updated:

ബീച്ചിൽ നടക്കാനിറങ്ങിയ ലില്ലിയാണ് പിതാവായ റിച്ചാർഡിന് കാൽപാടുകൾ ആദ്യം കാണിക്കുന്നത്.

ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ച ഭീമാകാരന്മാരായ ദിനോസറുകൾ ഇന്നും മനുഷ്യർക്ക് അത്ഭുതമാണ്. ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയെന്ന വാർത്തകൾ ഇന്നും മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ എത്തുന്നു. വെയിൽസിൽ നിന്നും ദിനോസറിന്റെ കാൽപാടുകൾ കണ്ടെത്തിയെന്ന വാർത്തയും അത്തരത്തിലുള്ളതാണ്.
22 കോടി വർഷങ്ങൾക്ക് മുമ്പുള്ള ദിനോസറിന്റെ കാൽപാടുകളാണ് വെയിൽസിലെ കടൽക്കരയിൽ നിന്നും കണ്ടെത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ദിനോസറിന്റെ അവശിഷ്ടം കണ്ടെത്തിയ വ്യക്തി തന്നെയാണ്. സാധാരണ ഗവേഷകരാണ് ദിനോസറുകളുടെ ഫോസിലും കാൽപാടുകളും അന്വേഷിച്ച് കണ്ടെത്താറുള്ളതെങ്കിൽ ഇവിടെ കണ്ടെത്തിയിരിക്കുന്നത് നാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ്.
സൗത്ത് വെയിൽസിലെ ബീച്ചിൽ മാതാപിതാക്കൾക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ലില്ലി വൈൽഡറാണ് ചരിത്രാതീത കാലത്തെ ശേഷിപ്പുകൾ കണ്ടെത്തിയത്. പത്ത് സെന്റീമീറ്റർ നീളമുള്ള കാൽപാടുകളാണ് ലില്ലിയുടെ ശ്രദ്ധയിൽപെട്ടത്.
advertisement
വെയിൽസ് മ്യൂസിയം ഇൻസ്റ്റഗ്രാമിലൂടെ കാൽപാടുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വെയിൽസ് ബീച്ചിൽ നിന്നും കണ്ടെത്തുന്ന സുപ്രധാന തെളിവെന്നാണ് പാലിയന്റോളജി നാഷണൽ മ്യൂസിയത്തിന്റെ ചുമതലക്കാരനായ സിൻഡി ഹോവെൽസ് പറയുന്നത്.
You may also like:സെക്സ് ഡോളുമായി വിവാഹ നിശ്ചയം, സമ്മാനമായി ഐഫോൺ, സ്വന്തമായി ഒരു 'കുഞ്ഞും'!
ബീച്ചിൽ നടക്കാനിറങ്ങിയ ലില്ലിയാണ് പിതാവാ
advertisement
യ റിച്ചാർഡിന് കാൽപാടുകൾ ആദ്യം കാണിക്കുന്നത്. കാൽപാടുകളുടെ ചിത്രങ്ങൾ എടുത്ത റിച്ചാർഡ് വീട്ടിലെത്തി ലില്ലിയുടെ അമ്മയ്ക്ക് ചിത്രങ്ങൾ കാണിച്ചു. തുടർന്ന് മ്യൂസിയം അധികൃതരേയും വിവരം അറിയിച്ചു.
You may also like:കാമുകിയെ കാണാൻ സന്യാസിയുടെ വേഷത്തിലെത്തി; പിള്ളേരെപ്പിടുത്തക്കാരനെന്നു കരുതി നാട്ടുകാർ കൈകാര്യം ചെയ്തു; ഒടുവിൽ സംഭവിച്ചത്
മ്യൂസിയം അധികൃതർ ബീച്ചിലെത്തി കാൽപാടുകൾ പതിഞ്ഞ പാറ മുറിച്ചെടുത്തു. ഈ ആഴ്ച ഫോസിൽ വേർതിരിച്ചെടുത്ത് നാഷണൽ മ്യൂസിയം കാർഡിഫിലേക്ക് കൊണ്ടുപോകും. അവിടെ അത് സംരക്ഷിക്കപ്പെടും.
advertisement
ദിനോസറിന്റെ വ്യക്തമായ കാൽപാടുകളാണ് നാല് വയസ്സുള്ള പെൺകുട്ടി കണ്ടെത്തിയിരിക്കുന്നത്. ഇത് ശാസ്ത്രലോകത്തിന് ദിനോസറുകളുടെ പഠനത്തിന് ഏറെ സഹായകരമാകും. ദിനോസറുകളുടെ പാദങ്ങളുടെ യഥാർത്ഥ ഘടനയെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് സഹായിച്ചേക്കാമെന്ന് നാഷണൽ മ്യൂസിയം വെയിൽസ് പ്രസ്താവനയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
22 കോടി വർഷം മുൻപുള്ള ദിനോസറിന്റെ കാൽപാടുകൾ; കണ്ടെത്തിയത് നാല് വയസ്സുള്ള പെൺകുട്ടി
Next Article
advertisement
മലപ്പുറത്തെ താനൂർ നഗരസഭയിൽ ബിജെപി പ്രതിപക്ഷം; എൽഡിഎഫ് 'പൂജ്യം'
മലപ്പുറത്തെ താനൂർ നഗരസഭയിൽ ബിജെപി പ്രതിപക്ഷം; എൽഡിഎഫ് 'പൂജ്യം'
  • താനൂർ നഗരസഭയിൽ 8 സീറ്റുകൾ നേടി ബിജെപി മുഖ്യപ്രതിപക്ഷമായി, എൽഡിഎഫിന് പൂജ്യം.

  • യുഡിഎഫ് ഭരണം നിലനിർത്തിയതോടെ മുസ്ലിം ലീഗിന് 27, കോൺഗ്രസിന് 4 സീറ്റുകൾ ലഭിച്ചു.

  • മലപ്പുറത്ത് ബിജെപി പ്രതിപക്ഷമായ ഏക തദ്ദേശസ്ഥാപനമായതും താനൂരിന്റെ പ്രാധാന്യം കൂട്ടുന്നു.

View All
advertisement