ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കാൻ ഒരു അപ്പാർട്ട്‌മെന്റ് കിട്ടുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഇവിടെ അപ്പാർട്ട്‌മെന്റുകൾ ലഭിക്കുന്നതിന് വാടകക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉടമസ്ഥർ ചോദിച്ചറിയാറുണ്ട്. ചില സമയങ്ങളിൽ അവിവാഹിതരായ ദമ്പതികൾ, അവിവാഹിതരായ സ്ത്രീകൾ, ബാച്ചിലേഴ്സ് എന്നിവർക്ക് വീട് ലഭിക്കുക വളരെ പ്രയാസകരമാണ്. എന്നാൽ ഒരു വീട്ടുടുമയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വാടകക്ക് ഫ്‌ളാറ്റ് കൊടുത്ത വീട്ടുടമസ്ഥന്റെ ദയനീയവസ്ഥയെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ ഫ്‌ളാറ്റ് തിരിച്ച് ഏൽപ്പിച്ചത് കണ്ടാൽ ഞെട്ടിപ്പോകും. വാടകക്കാരൻ തുടക്കത്തിൽ 3-4 മാസത്തെ വാടക നൽകിയിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതായി. തുടർന്ന് വീട് ഒഴിയുകയാണെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ വേണമെന്നും ഇയാൾ ഉടമസ്ഥനെ അറിയിച്ചു.
This is why people don’t like renting to bachelors.
An “educated” bachelor working in a “large MNC” did this in Bangalore.
Got these pics from Reddit. pic.twitter.com/LbYhEk9hx5
— Ravi Handa (@ravihanda) April 26, 2023
എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫ്‌ളാറ്റ് ഒഴിയുകയാണെന്ന് പറഞ്ഞതിൽ സംശയം തോന്നിയതിനെ തുടർന്ന് വീട്ടുടമസ്ഥൻ തന്റെ ഫ്‌ളാറ്റ് സന്ദർശിച്ചു. എന്നാൽ അക്ഷരാർത്ഥത്തിൽ വീട്ടുടമസ്ഥനെ ഞെട്ടി. ഫ്‌ളാറ്റ് താമസിക്കാൻ പറ്റാത്ത വിധം അലങ്കോലമാക്കിയാണ് ഇയാൾ ഫ്‌ളാറ്റ് ഒഴിഞ്ഞത്.
Also read-കാലുകൾ നഷ്ടപ്പെട്ടിട്ടും തളരാത്ത മനോബലം; എവറസ്റ്റ് കീഴടക്കാൻ ഒരുങ്ങി മുൻസൈനികൻ
ഫ്‌ളാറ്റിന്റെ ജനാലകൾ തുറന്നുകിടന്നതിനാൽ പ്രാവുകൾ അകത്ത് കയറി വൃത്തിക്കേടാക്കി. മാത്രമല്ല ഫ്‌ളാറ്റ് മുഴുവൻ മദ്യക്കുപ്പികളും നിലത്ത് മുഷിഞ്ഞ ഒരു മെത്തയും ഉണ്ടായിരുന്നു. അടുക്കളയും ടോയ്ലെറ്റും വളരെ വൃത്തിഹീനമായ നിലയിലായിരുന്നു.
വീട്ടുടമസ്ഥന്റെ റെഡ്ഡിറ്റ് പോസ്റ്റ് ഒരു ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ടു. എന്നാൽ നിരവധി പേരാണ് വാടകക്കാരന്റെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് ഫ്‌ളാറ്റ് വൃത്തിയാക്കാനുള്ള പണം എടുത്തിട്ട് ബാക്കിയുള്ളത് കൊടുത്താൽ മതിയെന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടുവാടക അമിതമായി ഉയർത്തിയതിനെ തുടർന്ന് വാടക വീട് ഒഴിയേണ്ടിവന്ന കുടുംബത്തിന്റെ ദനീയവസ്ഥ വാർത്തയായിരുന്നു. ബംഗളുരു സ്വദേശികളായ ദമ്പതികളാണ് ഉടമയുടെ നടപടിയെത്തുടർന്ന് വാടകവീട്ടിൽ നിന്നും ഒഴിയേണ്ടി വന്നത്. ബെല്ലന്തൂരിലാണ് സംഭവം നടന്നത്. ബെല്ലന്തൂരിലെ ഫ്ളാറ്റിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഫ്ളാറ്റ് ഉടമ അമിത വാടക ചുമത്തിയത്. വാടക 18,000 രൂപ വർധിപ്പിച്ചതോടെയാണ് വീട്ടിൽ നിന്നും ഇവർക്ക് ഇറങ്ങേണ്ടിവന്നത്. ഒന്നുകിൽ വാടക തരിക, അല്ലെങ്കിൽ വീട് വിട്ട് പോകുക എന്നതായിരുന്നു ഉടമയുടെ ആവശ്യം.
Also read-വിമാനത്തിൽ പറക്കാതെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ
ഇതേത്തുടർന്ന് പ്രദേശത്ത് തന്നെയുള്ള ഒരു ചെറിയ ഫ്ളാറ്റിലേക്ക് ഇവർ താമസം മാറുകയായിരുന്നു. അൻവേശ ചക്രബർത്തി എന്ന യുവതിയുടെ കുടുംബത്തിനാണ് ഫ്ളാറ്റ് ഉടമയുടെ നിർബന്ധത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നത്. 2020 ആഗസ്റ്റിലെ ലോക്ഡൗൺ കാലത്താണ് അൻവേശ ഈ ഫ്ളാറ്റിലേക്ക് താമസം മാറിയത്. വാടകയായി നിശ്ചയിച്ചിരുന്നത് 25,000 രൂപ ആയിരുന്നു. വർഷം തോറും 1000 രൂപവെച്ച് കൂടുമെന്ന് കരാറും എഴുതിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വീട്ടുടമ വാടക 35,000 ആക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.