'ചന്ദ്രയാൻ' മുതൽ രജനീകാന്തിന്റെ 'കാവാല' വരെ: ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വീഡിയോകൾ
- Published by:Arun krishna
- news18-malayalam
Last Updated:
2023ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കണ്ട വീഡിയോകളുടെ പട്ടിക യൂട്യൂബ് പുറത്ത് വിട്ടു. ലോകം മുഴുവൻ ഉറ്റു നോക്കിയ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം ആണ്, 2023 ൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയും ലോകത്തിൽ ഏറ്റവും അധികം പേർ ലൈവായി കണ്ട വീഡിയോയും ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണമാണ്. 8.5 മില്യൺ ആളുകളാണ് വീഡിയോ ലൈവായി കണ്ടത്. ഇത് യൂട്യൂബിന്റെ സർവകാല റെക്കോർഡ് ആണെന്നാണ് വിവരം. 2023 ൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ വിഷയങ്ങളുടെ പട്ടികയിലും ചന്ദ്രയാൻ - 3 ഇടം പിടിച്ചതായി ഗൂഗിൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. റൗണ്ട് 2ഹെൽ (Round2Hell) എന്ന യൂട്യൂബ് ചാനലിലെ മെൻ ഓൺ മിഷൻ (Men On Mission ) ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
Air India | അടിമുടി മാറ്റവുമായി എയര്‍ ഇന്ത്യ; പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂവിനും പുത്തന്‍ യൂണിഫോം
യൂട്യൂബറായ അഭിനവ് സിംഗ് ബാസ്സിയുടെ യു പി എസ് സി - സ്റ്റാൻഡപ്പ് കോമഡി (UPSC - Standup Comedy ) അജയ് നഗറിന്റെ " ഡേയ്ലി വ്ലോഗ്ഗെർസ് പാരഡി (Daily Vloggers Parody ), ബിഗ് ബോസ്സിന്റെ പാരഡി പരിപാടിയായ ശാസ്ത ബിഗ് ബോസ് 2( Sasta Biig Boss 2 ) തുടങ്ങിയവയാണ് 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മറ്റ് യൂട്യൂബ് വീഡിയോകൾ.
advertisement
ഗെയിം സ്ട്രീം ചാനലുകളുടെ വീഡിയോകളും പട്ടികയിൽ മുൻ നിരയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച 6 യൂട്യൂബർമാരുടെ ലിസ്റ്റിൽ പവൻ സഹുവും, നീതു ബിഷ്ടും, ക്യൂട്ട്. ശിവാനി.05 (Cute.Shivani. 05) എന്ന അക്കൗണ്ടും, അമൻ റിയൽ ഡാൻസറും, ഷിന്റു മൗര്യയും ഉൾപ്പെടുന്നു. നീതു ബിഷ്ട് ആണ് സ്ത്രീകളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.
advertisement
2023 ൽ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കണ്ട ഗാനങ്ങളുടെ പട്ടികയിൽ ഒരു ബോജ്പൂരി ഗാനം ഒന്നാമത് എത്തിയപ്പോൾ രണ്ടാമത്തെ വീഡിയോയായി വിക്കി കൗശലും കത്രീന കൈഫും അഭിനയിച്ച സാര ഹത്കെ സാര ബച്‌കെ (Zara Hatke Zara Backe ) എന്ന ചിത്രത്തിലെ തേരെ വാസ്തേ ഫലക് (Tere Vaaste Falak ) എന്ന ഗാനം പട്ടികയിൽ ഇടം പിടിച്ചു. രാജനീകാന്ത് ചിത്രമായ ജയിലറിലെ 'കാവാലാ' എന്ന ഗാന രംഗം പട്ടികയിൽ ആറാമതാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 13, 2023 8:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചന്ദ്രയാൻ' മുതൽ രജനീകാന്തിന്റെ 'കാവാല' വരെ: ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വീഡിയോകൾ