അമ്മയ്ക്ക് മറ്റൊരു പുരുഷനുമായി അടുപ്പം; കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
ബന്ധത്തിൽ നിന്നും പിന്മാറാൻ അമ്മയെ നിർബന്ധിച്ചിരുന്നു.
മധുരൈ: അമ്മയ്ക്ക് മറ്റൊരു പുരുഷനുമായുള്ള അടുപ്പം തടയാൻ പത്തൊമ്പതുകാരന്റെ ക്രൂര കൊലപാതകം. തമിഴ്നാട്ടിൽ മധുരൈയിലെ മീനമ്പലപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
എസ് വഞ്ചിമാല എന്ന സ്ത്രീയാണ് സ്വന്തം മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. വഞ്ചിമലായ്ക്ക് മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ മകൻ ബന്ധത്തിൽ നിന്നും പിന്മാറാൻ അമ്മയെ നിർബന്ധിച്ചിരുന്നു.
മകന്റെ ആവശ്യം അംഗീകരിക്കാതിരുന്ന അമ്മ പുരുഷനുമായുള്ള അടുപ്പം തുടർന്നു. ഇതിന്റെ പേരിൽ അമ്മയും മകനും നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ എസ് ഓംശക്തി(19) ആണ് അറസ്റ്റിലായത്.
അമ്മ വിവാഹേതര ബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാകത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ഓംശക്തി പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ് വഞ്ചിമാല കൊല്ലപ്പെടുന്നത്. കല്ല് ഉപയോഗിച്ച് മകൻ വഞ്ചിമാലയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
advertisement
ഗുരുതരമായി പരിക്കേറ്റ വഞ്ചിമാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഓംശക്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റാഞ്ചിയിൽ അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയിൽ മകൻ കോഴിയെ ചുട്ടു തിന്ന വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ സിംഗ്ഭൂമിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന്‍ സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തതാണ് ക്രൂര കൃത്യത്തിന് കാരണമായ പ്രകോപനം.
advertisement
You may also like:ഓൺലൈൻ ഗെയിം കളിച്ചത് നാലു മണിക്കൂറോളം; പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു
മറ്റൊരു സംഭവത്തിൽ ഭാര്യക്ക് ഗർഭം ധരിക്കാനുള്ള പൂജകൾക്കായി ക്ഷേത്ര വിഗ്രഹങ്ങൾ കവർന്ന യുവാവ് അറസ്റ്റിലായി. തെലങ്കാനയിലെ ഹൈദരാബാദിലെ കുൽസുംപുര പൊലീസാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. മോഷണം നടത്താൻ ഭാര്യയും ഇയാൾക്ക് സഹായം ചെയ്തതായി പൊലീസ് കണ്ടെത്തി.
advertisement
You may also like:അമ്മയെ കൊന്ന് കത്തിച്ച് ആ ചിതയില്‍ കോഴിയെ ചുട്ട് തിന്ന് മകന്‍
ചുവരിൽ തൂക്കാവുന്ന പിച്ചള പൂശിയ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെയും നാഗദേവതയുടെ വിഗ്രഹങ്ങൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി. ബഞ്ചാര ഹിൽസിലെ ഫിലിം നഗറിലെ ദീൻ ദയാൽ നഗറിൽ നിന്നുള്ള തൊഴിലാളിയായ എസ്. സിദ്ധേഷ് എന്ന സിദ്ദുവും ഭാര്യ എസ്. സുജാതയുമാണ് മോഷണം നടത്തിയത്.
advertisement
നാഗദേവത, കട്ട മൈസമ്മ, ശ്രീലക്ഷ്മി നരസിംഹ എന്നിവരുടെ വിഗ്രഹങ്ങൾ വീട്ടിൽ വെച്ച് പൂജിച്ചാൽ പിശാചുക്കളിൽ നിന്ന് രക്ഷ നേടാമെന്നും വേഗം ഭാര്യ ഗർഭം ധരിക്കുമെന്നുമുള്ള സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് ഇരുവരും മോഷണത്തിന് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സിദ്ദു ലങ്കാർ ഹൗസിലെയും കുൽസുംപുരയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്. രണ്ടുമാസത്തിനിടെയാണ് ഇരുക്ഷേത്രങ്ങളിലും കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
Location :
First Published :
February 03, 2021 1:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയ്ക്ക് മറ്റൊരു പുരുഷനുമായി അടുപ്പം; കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി