സ്കൂളിലെ ബാത്ത്റൂമില്‍ മണിക്കൂറുകൾ ചിലവിട്ട് വിദ്യാർത്ഥികൾ; കണ്ണാടികള്‍ നീക്കം ചെയ്ത് അധികൃതര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ക്ലാസ് കട്ട് ചെയ്തും, ഇടവേളകള്‍ ബ്രേക്ക് ചെയ്തുമെല്ലാം കുട്ടികള്‍ ബാത്ത്റൂമിനകത്ത് മണിക്കൂറുകള്‍ ചിലവിടുന്നു
ഒരു സ്കൂളിലെ ബാത്ത്റൂമിലെ കണ്ണാടികൾ എല്ലാം നീക്കം ചെയ്തു. കേൽക്കുമ്പോൾ ഇതെന്താണെന്ന് ചിന്തിക്കും. പക്ഷെ സംഗതി സത്യമാണ്. യുഎസിലെ നോർത്ത് കരോലിനയിലെ സതേൺ അലമാൻസ് മിഡിൽ സ്‌കൂളിലാണ് സംഭവം. ഈ സ്കൂളിലെ കുട്ടികളെല്ലാം തന്നെ ബാത്ത്റൂമിനകത്ത് കയറിയാല്‍ ഇറങ്ങുന്നില്ലെന്നും ദീര്‍ഘസമയം അവിടെ ചിലവിടുന്നു എന്നുമാണ് സ്കൂൾ അധികൃതരുടെ പരാതി.
ബാത്ത്റൂമിനകത്ത് കയറി ടിക് ടോക് വീഡിയോ എടുക്കുകയാണ് കുട്ടികളുടെ പ്രധാന പരിപാടി. ക്ലാസ് കട്ട് ചെയ്തും, ഇടവേളകള്‍ ബ്രേക്ക് ചെയ്തുമെല്ലാം കുട്ടികള്‍ ബാത്ത്റൂമിനകത്ത് മണിക്കൂറുകള്‍ ചിലവിടുന്നു. ഇതിനെതിരെ എന്താണ് ചെയ്യാനാവുക എന്നാലോചിച്ചപ്പോള്‍ ഒടുവില്‍ സ്കൂള്‍ അധികൃതര്‍ക്ക് തോന്നിയ ബുദ്ധിയാണിത്. എന്തായാലും ഈ ബുദ്ധി വിജയിച്ചുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
advertisement
നേരത്തെ മൂന്നം നാലും തവണ ബാത്ത്റൂമില്‍ പോയിരുന്ന കുട്ടികള്‍ ടിക് ടോക് താല്പര്യം കൂടിയതോടെ എട്ടും ഒമ്പതും തവണയൊക്കെ ബാത്ത്റൂമില്‍ പോയിത്തുടങ്ങി. ഇപ്പോള്‍ കണ്ണാടികളെല്ലാം എടുത്തുമാറ്റിയതോടെ ഇവര്‍ വീണ്ടും പഴയമട്ടിലെത്തി എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 22, 2024 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്കൂളിലെ ബാത്ത്റൂമില്‍ മണിക്കൂറുകൾ ചിലവിട്ട് വിദ്യാർത്ഥികൾ; കണ്ണാടികള്‍ നീക്കം ചെയ്ത് അധികൃതര്‍


