ആലപ്പുഴയിൽ 72കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ

Last Updated:

ബ്ലാക്ക് ഫംഗസ് ബാധയെന്ന സംശയത്തിൽ രണ്ടുപേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

News18 Malayalam
News18 Malayalam
ആലപ്പുഴ: ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു. കായംകുളം പത്തിയൂരിൽ സ്വദേശിയായ 72കാരനാണ് രോഗം സ്ഥിരീകരിച്ചത്. തുടർ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുൻപ് കോവിഡ് നെഗറ്റീവായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്.
മേയ് രണ്ടാം തീയതി കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഇദ്ദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 12ന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് പിന്നീട് സൈനസൈറ്റിസ് സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് 18ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂക്കിൽനിന്നു രക്തംവന്നതോടെയാണു വീണ്ടും ചികിത്സ തേടിയത്. ഇതിനുശേഷം 24ന് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർ പരിശോധനകളിൽ ബ്ലാക്ക് ഫംഗസ് രോഗത്തിന് സമാന ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ബയോപ്സി നിർദേശിക്കുകയായിരുന്നു. ബയോപ്സി പരിശോധനാ ഫലത്തിലാണ് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
advertisement
ലിപ്പോസോമൽ ആംഫോടെറിസിൻ ബി എന്ന മരുന്നാണ് നിലവിൽ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇത് 5 ദിവസം ഇൻജക്ഷനായി നൽകുകയാണ് പതിവ്. നാഡീരോഗ വിദഗ്ധർ, ദന്തരോഗ വിദഗ്ധർ, നേത്രരോഗ വിദഗ്ധർ, ഇഎൻടി വിദഗ്ധർ, ഓറൽ മാക്സിലോഫേഷ്യൽ സർജൻ എന്നിവർക്കൊപ്പം ബയോ കെമിസ്റ്റും ഉൾപ്പെട്ട വിദഗ്ധ സംഘമാണ് സാധാരണ ചികിത്സിക്കുന്നത്.
advertisement
അതേസമയം, മെഡിക്കൽ കോളജിൽ ചികിത്സാ സൗകര്യമുണ്ടെന്നും രോഗിയുടെ ബന്ധുക്കളുടെ തീരുമാനപ്രകാരമാണ് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റിയതെന്നും ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി. ചികിത്സയ്ക്കാവശ്യമായ ആംഫോടെറിസിൻ മരുന്ന് 50 വയൽകൂടി ജില്ലയിലേക്കെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗം വായുവിലൂടെ പകരുന്നതാണെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു.
advertisement
അതേസമയം, ബ്ലാക്ക് ഫംഗസ് ബാധയെന്ന സംശയത്തിൽ രണ്ടുപേർ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. 60നുമേൽ പ്രായമുള്ള ഒരാളും 45നുമേൽ പ്രായമുള്ളയാളുമാണ് ചികിത്സയിലുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നതല്ലാതെ മറ്റ് ഗുരുതരരോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇതുവരെയില്ല. വിദഗ്ധ സമിതിയുടെ തീരുമാനമനുസരിച്ച് അടുത്തദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആലപ്പുഴയിൽ 72കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement