കൊറോണാ ബാധയുണ്ടോയെന്നു കണ്ടെത്താം; 'ആരോഗ്യ സേതു'വുമായി കേന്ദ്ര സർക്കാർ

Last Updated:

ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി കേന്ദ്ര സർക്കാർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. കോവിഡ്-19 മായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ആരോഗ്യ സേതു എന്നാൽ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അർത്ഥം.  ഉപയോക്താക്കൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും. കോവിഡ് രോഗബാധിതനുമായി അറിയാതെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാം.
advertisement
You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
ഹിന്ദി, ഇംഗ്ലിഷ് ഉൾപ്പെടെ 11 ഭാഷകളിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതു പ്രവർത്തിക്കാൻ  ലൊക്കേഷൻ ആക്സസ് ആവശ്യമാണ്. മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷൻ അടിസ്ഥാനമാക്കി ഉപയോക്താക്കൾ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാൻ കഴിയും.coronavirus-app കോവിൻ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
കൊറോണാ ബാധയുണ്ടോയെന്നു കണ്ടെത്താം; 'ആരോഗ്യ സേതു'വുമായി കേന്ദ്ര സർക്കാർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement