Oxford Vaccine | നിർത്തി വച്ചിരുന്ന ഓക്സ്ഫോഡ് കോവിഡ് വാക്സിന്‍ പരീക്ഷണം പുനഃരാരംഭിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ബ്രിട്ടീഷ് ഡ്രഗ്സ് റഗുലേറ്ററി അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
നിർത്തിവച്ചിരുന്ന ഓക്സ്ഫോഡ് കോവിഡ് വാക്സിൻ പരീക്ഷണം പുനഃരാംരംഭിച്ചു. മരുന്ന് കുത്തിവച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാൽ ബ്രിട്ടീഷ് ഡ്രഗ്സ് റഗുലേറ്ററി അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
' മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സുരക്ഷാ അനുമതി ലഭിച്ചതോടെ അസ്ട്രസെനെക ഓക്സ്ഫോഡ് കൊറോണ വൈറസ് വാക്സിൻ, AZD1222,പരീക്ഷണം വീണ്ടും ആരംഭിക്കുകയാണ്' എന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. മരുന്ന് പരീക്ഷണത്തിന്‍റെ അവസാനഘട്ടത്തിലായിരുന്നു വോളന്റിയർമാരിൽ ഒരാള്‍ക്ക് അപ്രതീക്ഷിതമായി അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് കമ്പനി പരീക്ഷണം സ്വമേധയാ നിർത്തി വച്ചത്.
advertisement
ഇതിനുശേഷം മരുന്നിന്‍റെ സുരക്ഷ വിലയിരുത്തുന്നതിനായി ഒരു സ്വതന്ത്ര്യകമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഇതൊരു സാധാരണ നടപടി ക്രമം മാത്രമാണെന്നായിരുന്നു കമ്പനിയും ലോകാരോഗ്യസംഘടനയും അറിയിച്ചത്. കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരീക്ഷണം സുരക്ഷിതമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത് തുടരാൻ അനുമതി നൽകിയതെന്നും അസ്ട്രസെനെക പ്രസ്താവനയിൽ വ്യക്തമാക്കി.
Location :
First Published :
September 13, 2020 7:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Oxford Vaccine | നിർത്തി വച്ചിരുന്ന ഓക്സ്ഫോഡ് കോവിഡ് വാക്സിന്‍ പരീക്ഷണം പുനഃരാരംഭിച്ചു