Covid 19| ശ്വാസകോശസ്രവം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പുതിയ സാങ്കേതികവിദ്യയുമായി ശ്രീചിത്ര
- Published by:Rajesh V
- news18-malayalam
Last Updated:
കൊറോണാ, ഫ്‌ളൂ, ക്ഷയം തുടങ്ങിയ ശ്വാസകോശങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ പിടിപെട്ട രോഗികളുടെ സ്രവം കൈകാര്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായി സ്രവം എടുക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്.
തിരുവനന്തപുരം: കോവിഡ് ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുടെ ശ്വസന നാളിയില്‍ അടിഞ്ഞുകൂടുന്ന സ്രവങ്ങള്‍ അതതുസമയം നീക്കം ചെയ്യേണം. കൊറോണാ, ഫ്‌ളൂ, ക്ഷയം തുടങ്ങിയ ശ്വാസകോശങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ പിടിപെട്ട രോഗികളുടെ സ്രവം കൈകാര്യം ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായി സ്രവം എടുക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചത്.
Also Read- Batman| റോബർട്ട് പാറ്റിൻസണിന് കോവിഡ് എന്ന് റിപ്പോർട്ട്; ബാറ്റ്മാൻ ചിത്രീകരണം നിർത്തിവെച്ചു
സക്ഷന്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ള അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോട് കൂടിയ ബാഗുകളാണ് ശ്രീചിത്ര നിര്‍മ്മിച്ചിരിക്കുന്നത്. 'അക്രിലോസോര്‍ബ്' എന്ന് പേരിട്ടിരിക്കുന്ന ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങള്‍ ഖരാവസ്ഥയില്‍ എത്തുന്നതിനാല്‍ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിര്‍മാര്‍ജ്ജന രീതി വഴി നശിപ്പിക്കാം.
Also Read- 'സംസ്ഥാനത്ത് മരണനിരക്ക് പിടിച്ചു നിർത്താനായത് ആസൂത്രിതമായ പ്രവർത്തനം കൊണ്ട്'
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കുപ്പികളില്‍ ശേഖരിച്ച് അണുനശീകരണത്തിന് ശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കി കളയുന്നതാണ് ഇപ്പോഴത്തെ രീതി. 'അക്രിലോസോര്‍ബ്' അണുബാധയുള്ള സ്രവങ്ങളെ അണുവിമുക്തി വരുത്തി ഖരാവസ്ഥയിലാക്കി സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇവയുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.
advertisement
ഡോ. മഞ്ജു, ഡോ. മനോജ് കോമത്ത്, ഡോ. ആശാ കിഷോര്‍, ഡോ. അജയ് പ്രസാദ് ഹൃഷി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് 'അക്രിലോസോര്‍ബ്' യാഥാര്‍ത്ഥ്യമാക്കിയത്. അക്രിലോസോര്‍ബ് ബാഗുകളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണത്തിന് റോംസണ്‍സ് സയന്റിഫിക് ആന്റ് സര്‍ജിക്കല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ആയിക്കഴിഞ്ഞു. 500 മില്ലീലിറ്റര്‍ സ്രവം ആഗിരണം ചെയ്യാന്‍ കഴിയുന്ന അക്രിലോസോര്‍ബ് ബാഗ് 100 രൂപയില്‍ താഴെ വിലയ്ക്ക് ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയും.
Location :
First Published :
September 04, 2020 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| ശ്വാസകോശസ്രവം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ പുതിയ സാങ്കേതികവിദ്യയുമായി ശ്രീചിത്ര