Covid 19 | തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തു

Last Updated:

. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും എ.സി.പി പങ്കെടുത്തിരുന്നു.

തിരുവനന്തപുരം: അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന സമരങ്ങളെ നേരിട്ടതും ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും എ.സി.പി പങ്കെടുത്തിരുന്നു.
പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം സാമ്പിൽ എടുത്തിരുന്നെങ്കിലും ഫലം ഇന്നാണ് വന്നത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അസിസ്റ്റന്റ് കമ്മീഷണറുമായി  ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള നടപടികൾ ആരോഗ്യ പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്.  ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
സെക്യൂരിറ്റി ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല.
പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിൽ ഏഴും തുമ്പയിൽ പതിനൊന്നും പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫിസ് അടച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; ഇന്ന് മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങിലും പങ്കെടുത്തു
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement