നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

  കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

  കോവിഡ് പ്രതിരോധത്തിനായി യൂനാനി ചികിത്സാ രീതികള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍ക്കസ് യൂനാനി ആശുപത്രി അധികൃതര്‍

  • Share this:
   കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളജ്. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ മരുന്ന് നല്‍കിയ ആയിരം പേരെ നിരീക്ഷിച്ചതില്‍ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് അവകാശവാദം.

   കോവിഡ് പ്രതിരോധത്തിനായി യൂനാനി ചികിത്സാ രീതികള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍ക്കസ് യൂനാനി ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്നനാളത്തിലും മൂക്കിലുമുള്ള അണുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് വികസിപ്പിച്ച മരുന്നെന്നാണ് അവകാശവാദം.
   You may also like: സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ

   യൂനാനിയിലെ അര്‍ഖേ അജീബ് എന്ന മരുന്ന് രോഗപ്രതിരോധത്തിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നതാണ്. മര്‍കസ് വബാന്‍ എന്ന പേരില്‍ ഇമ്മ്യൂണിറ്റി ബൂസ്റ്ററും വികസിപ്പിച്ചു. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലും പരിസരങ്ങളിലുമായി ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് മരുന്നുകള്‍ നല്‍കി. മരുന്ന് കഴിച്ച ആയിരം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് നിരീക്ഷിച്ചു. ഇതില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിച്ചില്ലെന്ന് കണ്ടെത്തിയെന്ന് മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം അറിയിച്ചു.

   ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും മെഡിക്കല്‍ കോളജിനെ രേഖാമൂലം അറിയിക്കുകയും ചെയ്തതായി നോളജ് സിറ്റി അധികൃതര്‍ പറഞ്ഞു. ആയുഷിന് കീഴിലുള്ള വിവിധ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

   You may also like:അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി

   എന്നാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായി സഹകരിക്കാമെന്ന് പലതവണ കത്തു നല്‍കിയെങ്കിലും മറുപടിയുണ്ടായിട്ടില്ല. മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി അറുനൂറിലധികം ക്ലിനിക്കുകള്‍ ആയുഷിന് കീഴില്‍ തുടങ്ങിയിട്ടുണ്ട്. ഈ മാതൃക സംസ്ഥാന സര്‍ക്കാറും സ്വീകരിക്കണമെന്നും മര്‍കസ് അധികൃതര്‍ ആവശ്യപ്പെട്ടു.

   കോവിഡ് വൈറസിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുകയാണ്. ഈ സമയത്ത് വിവിധ ചികിത്സാ രീതികളെ പ്രയോജനപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് വേണ്ടത്.

   കേരളത്തിലെ എല്ലാവര്‍ക്കും ഈ മരുന്ന് നല്‍കിയാല്‍ കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം വലിയ കാല്‍വെപ്പായിരിക്കും നടത്തുകയെന്നും മര്‍കസ് നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു. യൂനാനി മെഡിക്കല്‍ കോളജ് ഡയരക്ടര്‍ ഡോ.കെ.ടി അജ്മല്‍, ഡോ. ഹാറൂണ്‍ മന്‍സൂരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
   Published by:Naseeba TC
   First published:
   )}