Covid 19 | വീട്ടിലെ ചികിത്സയ്ക്ക് താത്പര്യം കൂടുന്നു; നിലവിൽ 60 ശതമാനത്തിലധികം രോഗികളും വീടുകളിൽ

Last Updated:

കാര്യമായ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളുമില്ലാത്തവരെയാണ് വീടുകളിലേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടുചികിത്സയിൽ രോഗമുക്തിയുടെ കാര്യത്തിലും മുന്നിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ കൂടുതൽ പേരും വീട്ടിലാണ് ചികിത്സയിൽ കഴിയുന്നത്. നിലവിലെ രോഗികളിൽ അറുപത് ശതമാനത്തിന് മുകളിലും വീടുകളിൽ തന്നെ ചികിത്സയില്‍ തുടരുന്നവരാണ്.  ഏഴ് ജില്ലകളില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികളാണ് ഇത്തരത്തിൽ വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നത്. ആദ്യഘട്ടത്തിൽ സർക്കാർ എതിർത്തെങ്കിലും രോഗികളുടെ എണ്ണം കൂടിയതോടെയാണ് വീട്ടിലെ ചികിത്സയ്ക്ക് അനുമതി നൽകിയത്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം കോവിഡ് രോഗികളിൽ 60 ശതമാനത്തിന് മുകളിലും വീടുകളിലാണ് കഴിയുന്നത്. 59,657 പേരാണ് വീട്ടിൽ ചികിത്സ തുടരുന്നത്.  സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതൽ രോഗികൾ വീടുകളിൽ കഴിയുന്നത് എറണാകുളത്താണ് 9041 പേർ. തിരുവനന്തപുരം (6502), കോഴിക്കോട് (6923), കൊല്ലം(5554), തൃശൂർ(5896), മലപ്പുറം (5494) കണ്ണൂർ(5088), എന്നീ ഏഴ് ജില്ലകളിൽ 5000ത്തിന് മുകളിലാണ് വീട്ടുപരിചരണത്തിലുള്ളവരുടെ എണ്ണം.
advertisement
ആരോഗ്യാവസ്ഥ മോശമാകുന്നതിനെ തുടർന്ന് ദിവസം ശരാശരി 10 പേരെ വരെ വീടുകളിൽനിന്ന് ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. കാര്യമായ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളുമില്ലാത്തവരെയാണ് വീടുകളിലേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടുചികിത്സയിൽ രോഗമുക്തിയുടെ കാര്യത്തിലും മുന്നിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിലാണ് രോഗമുക്തി നേടുന്നത്.
advertisement
പത്തനംതിട്ടയിൽ 96 വയസ്സുകാരി വീട്ടുചികിത്സയിൽ രോഗമുക്തി നേടിയത് ഫലപ്രദമായ അതിജീവന മാതൃകയായാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനുള്ള ആംബുലൻസ് അടക്കം സൗകര്യം എപ്പോഴും സജ്ജമായിരിക്കണമെന്നതാണ് വെല്ലുവിളി. കൂടുതൽ പേരെ വീടുകളിൽനിന്ന് ഐ.സി.യുവിലടക്കം പ്രവേശിപ്പിക്കേണ്ടി വരുന്നുവെങ്കിൽ കോവിഡ് വ്യാപനം വഷളാകുന്നുവെന്ന സൂചനയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
കൂടാതെ സമ്പർക്കം മൂലം കുടുംബാംഗങ്ങൾ രോഗബാധിതരാകുന്ന സംഭവങ്ങളുണ്ട്. കുടുംബാംഗങ്ങളെ പരിശോധനക്ക് കൊണ്ടുപോകുന്നതിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് മറ്റൊരു പ്രതിസന്ധി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വീട്ടിലെ ചികിത്സയ്ക്ക് താത്പര്യം കൂടുന്നു; നിലവിൽ 60 ശതമാനത്തിലധികം രോഗികളും വീടുകളിൽ
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement