ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ നിന്നും എത്തുന്നവരെ ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ന്യൂസിലന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. വിലക്ക് ഞായര്‍ മുതല്‍ ഈ മാസം 28 വരെ വിലക്ക് തുടരാനാണ് നിലവിലെ തീരുമാനം.ന്യൂസിലന്‍ഡ് പൗരന്‍മാര്‍ക്കും വിലക്ക് ബാധമായിരിക്കും. എന്നാല്‍ വിലക്ക് താല്‍ക്കാലികമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകിട്ട് 6.30 ന് വീഡിയോ കോൺഫറസ് വഴി നടക്കുന്ന യോഗത്തിൽ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യവും വാക്സീനേഷൻ വിതരണവും ചർച്ച ചെയ്യും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നു.
Also Read
മറക്കണ്ട, കോവിഡ് ഒപ്പമുണ്ട്; സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണംരാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് കഴിഞ്ഞ ഓരോ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 115,736 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 1,17,92,135 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ 8,43,473 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആക്ടീവ് കേസുകളും മരണനിരക്കും ഉയരുന്നതും രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 630 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,66,177 ആയി ഉയർന്നിരിക്കുകയാണ്.
Also Read
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രിഅതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷമാമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കോവിഡ് വാക്‌സിന്‍ ക്ഷമാമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
മുംബൈ നഗരത്തില്‍ വാക്‌സിന്‍ സ്റ്റോക് അവസാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ഉള്ളതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അറിയിച്ചിരുന്നു. തങ്ങളുടെ കൈവശം ഒരു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിന്‍ ക്ഷാമമുണ്ടെന്നും മുംബൈ മേയര്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയില്‍ 14 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമേ ഉള്ളൂവെന്നും ഇത് മൂന്ന് ദിവസത്തേക്ക് മാത്രമേ തികയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലും വാക്‌സിന്‍ കുറവാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തെത്തി. ആന്ധ്രപ്രദേശില്‍ 3.7 ലക്ഷം കോവിഡ് വാക്‌സിന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.