COVID 19 | അതിർത്തി കടന്നു വന്ന് വൈറസ്; തുരത്താൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ
- Published by:Naseeba TC
- news18-malayalam
Last Updated:
രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാൾക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ഉത്തരകൊറിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസായിരിക്കും ഇത്.
കോവിഡ് 19 നെ തുടർന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അപകടകാരിയായ വൈറസ് രാജ്യത്ത് കടന്നതായാണ് കരുതുന്നതെന്ന് കിം ജോങ് ഉൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാൾക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ഉത്തരകൊറിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസായിരിക്കും ഇത്.
ഇതുവരെ രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കിം ജോങ് ഉന്നിന്റെ അവകാശവാദം. വെള്ളിയാഴ്ച്ചയാണ് കിസോങ്ങിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സൗത്ത് കൊറിയയിൽ നിന്ന് കഴിഞ്ഞയാഴ്ച്ച അനധികൃതമായി അതിർത്തി കടന്ന് ഉത്തര കൊറിയയിൽ എത്തിയ ആൾക്കാണ് കോവിഡ് ബാധയുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
കോവിഡ് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ആളുമായി സമ്പർക്കം പുലർത്തിയവരേയും നിരീക്ഷണത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സംശയത്തെ തുടർന്ന് കിം ജോങ് ഉൻ വിളിച്ച അടിയന്തര യോഗത്തിലാണ് ലോക്ക്ഡൗൺ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
advertisement
ലോകത്തെല്ലായിടത്തും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഉത്തരകൊറിയയിൽ രോഗ ബാധ ഇല്ലെന്ന കിം ജോങ് ഉന്നിന്റെ അവകാശവാദത്തിൽ അമേരിക്ക സംശയം പ്രകടിപ്പിച്ചിരുന്നു. ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജനുവരിയിൽ അതിർത്തികൾ അടക്കാൻ കിം ഉത്തരവിട്ടിരുന്നു.
Location :
First Published :
July 26, 2020 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | അതിർത്തി കടന്നു വന്ന് വൈറസ്; തുരത്താൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ