നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Ramesh Chennithala| പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്

  Ramesh Chennithala| പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്

  ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേ​​ഹത്തിന് നിലവിൽ രോ​ഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

   Also Read-  സംസ്ഥാനത്ത് ഇന്ന് 6169 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04

   ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി എം സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.

   Also Read- കോവിഡിന്റെ പുതിയ വകഭേദം: കർണാടകത്തിൽ ജനുവരി രണ്ടുവരെ രാത്രികാല കർഫ്യൂ

   കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരുമായി വി എം സുധീരൻ സമ്പർക്കം പുലർത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുധീരനും കോവിഡ് സ്ഥിരീകരിച്ചത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇരുവരും അടുത്തടുത്ത് ആയിരുന്നു ഇരുന്നത്.

   സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
   Published by:Rajesh V
   First published: