തിരുവനന്തപുരം: കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തി. പരിശോധനയിലാണ് സുധീരന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്നുമുതൽ സുധീരൻ ക്വാറന്റീനിൽ ആയിരുന്നു.
തിരുവഞ്ചൂരിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ ക്വാറന്റീനിൽ പ്രവേശിക്കുകയാണെന്ന് സുധീകരൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. സുധീരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു,
'പ്രിയപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞ ഉടൻ തന്നെ ഞാൻ ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൂടിയ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഞാനും തിരുവഞ്ചൂരും അടുത്തടുത്താണ് ഇരുന്നത്.'
കഴിഞ്ഞദിവസം ചേർന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ സുധീരനും തിരുവഞ്ചൂരും അടുത്തടുത്താണ് ഇരുന്നത്.
താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. നിലവിൽ സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.