ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യയുടെ നോമിനിയാകും. മെയ് 22ന് നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടിവ് ബോർഡ് മീറ്റിംഗിൽ ആരോഗ്യമന്ത്രി തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. ഔപചാരികതയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ഒരു ചടങ്ങാണ് തിരഞ്ഞെടുപ്പ്.
ഇത് ഒരു മുഴുവൻ സമയ നിയമനമല്ല. പക്ഷേ, എക്സിക്യുട്ടിവ് ബോർഡിന്റെ ദ്വൈവാർഷിക യോഗങ്ങളിൽ ഹർഷ വർധൻ അധ്യക്ഷനായിരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]
മെയ് മാസം മുതൽ ആരംഭിക്കുന്ന മൂന്ന് വർഷ കാലാവധിയിലേക്കുള്ള എക്സിക്യുട്ടിവ് ബോർഡിൽ ന്യൂഡൽഹി തിരഞ്ഞെടുക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഗ്രൂപ്പ് കഴിഞ്ഞവർഷം ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഒന്നാം വർഷത്തിൽ ന്യൂഡൽഹിയുടെ നോമിനി എക്സിക്യുട്ടിവ് ബോർഡ് ചെയർമാൻ ആകുമെന്നും നിശ്ചയിച്ചിരുന്നു. ഒരു വർഷത്തേക്കാണ് ചെയർമാൻ സ്ഥാനം.
ഇന്ത്യയുടെ നോമിനിയെ എക്സിക്യുട്ടിവ് ബോർഡിൽ നിയമിക്കാനുള്ള നിർദ്ദേശത്തിൽ ലോകാരോഗ്യ അസംബ്ലിയിലെ 194 രാജ്യങ്ങൾ ചൊവ്വാഴ്ച ഒപ്പുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus