ന്യൂഇയർ ആഘോഷത്തിനെത്തിയ 19കാരി മരിച്ച നിലയിൽ; കാമുകനും സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സ്റ്റെയർ കേസിലെ മറ്റോ തല ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.
മുംബൈ: ന്യൂഇയർ ആഘോഷത്തിനെത്തിയ 19കാരിയെ മരിച്ച നിലയിൽ കണ്ട സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തായ മറ്റൊരു യുവതിയും കസ്റ്റഡിയിൽ. മുംബൈ ഭഗവതി ഹൈറ്റ്സിൽ സുഹൃത്തിന്‍റെ വീട്ടിൽ ന്യൂഇയർ ആഘോഷത്തിനെത്തിയ ജാൻവി കുക്റേജ എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ യുവതി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമായി.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാമുകൻ ശ്രീ ജോഗ്ധന്കർ (22), ജാൻവിയുടെ കൂടെ സുഹൃത്തായ ദിവ്യ പടന്‍കർ (19) എന്നിവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സുഹൃത്തിന്‍റെ താമസസ്ഥലത്തെ റൂഫ് ടോപ്പിലായിരുന്നു ന്യൂഇയർ ആഘോഷം. ഇതിനിടെ ശ്രീയെയും ദിവ്യയെയും അരുതാത്ത സാഹചര്യത്തിൽ ജാന്‍വി കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
advertisement
ജാന്‍വി ഇവരെ ചോദ്യം ചെയ്തത് തര്‍ക്കത്തിനിടയാക്കുകയും ഇരുവരും ചേർന്ന് യുവതിയെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് താഴേക്ക് പോകാനായി സ്റ്റെപ്പിനരികിലെത്തിയ യുവതിയെ പിന്തുടർന്നെത്തി താഴേക്ക് തള്ളുകയും ചെയ്തു. സ്റ്റെയർ കേസിലെ മറ്റോ തല ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് ഭാഷ്യം. കാമുകനായ യുവാവ് പരിക്കേറ്റ നിലയിൽ കെട്ടിടത്തിൽ നിന്നും പോകുന്ന സിസിറ്റിവി ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
advertisement
പാർട്ടിയിലുണ്ടായിരുന്ന മറ്റ് ആളുകളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ ജാൻവിയെ ചതിക്കുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശ്രീയെയും ദിവ്യയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Location :
First Published :
January 03, 2021 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ന്യൂഇയർ ആഘോഷത്തിനെത്തിയ 19കാരി മരിച്ച നിലയിൽ; കാമുകനും സുഹൃത്തായ യുവതിയും കസ്റ്റഡിയിൽ