നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • CBI in Life Mission | ലൈഫ് മിഷൻ ക്രമക്കേട്: തിരുവനന്തപുരം ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി CBI രേഖപ്പെടുത്തുന്നു

  CBI in Life Mission | ലൈഫ് മിഷൻ ക്രമക്കേട്: തിരുവനന്തപുരം ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി CBI രേഖപ്പെടുത്തുന്നു

  വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ഏറ്റെടുത്ത യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്സിസ് ബാങ്ക് ശാഖയിലൂടെയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

  CBI

  CBI

  • Share this:
   കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുന്നു. കൊച്ചിയിലെ സി.ബി.ഐ  ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ഏറ്റെടുത്ത യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്സിസ് ബാങ്ക് ശാഖയിലൂടെയാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

   Also Read 'ഐ​ഫോ​ണ്‍ ല​ഭി​ച്ച​ത് കോ​ടി​യേ​രി​യു​ടെ മു​ന്‍ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ന്': ര​മേ​ശ് ചെ​ന്നി​ത്ത​ല

   ലൈഫ് മിഷൻ പദ്ധതിയിയുമായി ബന്ധപ്പെട്ട് നടന്ന കമ്മിഷൻ ഇടപാടിൽ വ്യക്തത ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഉദ്യോഗസ്ഥരെ സി.ബി.ഐ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുന്നത്.  ആക്സിസ് ബാങ്കിൻറെ കരമന ശാഖയിലുള്ള യുഎഇ കോൺസുലേറ്റിൻറെ അക്കൗണ്ടു വഴി യുണിടാക് പതിനാലര കോടി രൂപ കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാർ തുകയിൽ നിന്ന് അറുപത്തി എട്ടു ലക്ഷം  രൂപ സന്ദീപ് നായരുടെ ഐസോമോക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക്  മാറ്റി. സന്ദീപിൻറെ ബാങ്ക് അക്കൗണ്ടും ആക്സിസ് ബാങ്കിലാണ്. യുണിടാക് ഉടമ സന്തോഷ് ഈപ്പനാണ് തുക സന്ദീപിന് കൈമാറിയത്.

   കേന്ദ്ര സർക്കാരിൻറെ അനുമതിയില്ലാതെ വിദേശത്തു നിന്നും പണം സ്വീകരിച്ചത് വിദേശ നാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സിബിഐ കേസ്.  ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണ യുണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ ഫയലുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി  ബന്ധപ്പെട്ട ആറ് രേഖകൾ ഹാജരാക്കണമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനോട് സി.ബി.ഐ ആവശ്യപ്പെട്ടു.
   Published by:Aneesh Anirudhan
   First published:
   )}