ഇന്റർഫേസ് /വാർത്ത /Crime / 'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി

'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി

രവി പൂജാരി

രവി പൂജാരി

തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നുമായിരുന്നു രവി പൂജാരിയുടെ മൊഴി

  • Share this:

കാസർകോട്: ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി. ഹവാല ഇടപാടിൽ കേരള ത്തിലെ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായ്രുന്നു രവി പൂജാരിയുടെ മൊഴി.ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാസർകോട് ബേവിഞ്ച വെടിവെപ്പ് ഉൾപ്പടെയുള്ള കേസുകൾ സംബന്ധിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. പൂജാരിക്കെ തിരെ രണ്ട് കേസുകളിൽ കൂടി കാസർഗോഡ് രജിസ്റ്റർ ചെയ്യുമെന്നും ടോമിൻ ജെ. തച്ചങ്കരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇടനിലക്കാരായി നിന്ന രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

പത്ത് വര്‍ഷം മുമ്പായിരുന്നു സംഭവം. ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ്  രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍  രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ  പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പൊലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തിയിരുന്നു.

കാസര്‍കോട് ബേവിഞ്ച വെടിവെപ്പ് കേസിലടക്കമാണ് രവി പൂജാരിയെ പ്രതി ചേര്‍ക്കുക. ഈ രണ്ട് സംഭവങ്ങളിലും തനിക്ക് പങ്കുള്ളതായി രവി പൂജാരി കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടത്തിയ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

First published:

Tags: Crime branch, Kerala police, Ravi poojari, Tomin j thachankari