പ്രണയ വിവാഹം കഴിഞ്ഞ് 15-ാം നാൾ നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്‌റ്റിൽ

Last Updated:

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ആണ് നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി–28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂൺ രണ്ടിനാണ് വിപിന്റെ ഭാര്യ സോന ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളാണ് സംഭവം.
സോനയും കല്ലാമം ഷിബിൻ ഭവനിൽ പരേതനായ എം.വിൻസന്റ്-എൽ. ഉഷാകുമാരി ദമ്പതികളുടെ മകൻ വി.വിപിനും വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. ഇതിനു പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല് ദിവസങ്ങൾക്കുള്ളിൽ മകൾ ജീവനൊടുക്കിയതോടെ കുടുംബം തകർന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തിരുന്നു. എന്നാൽ മറ്റ് നടപടികളുണ്ടായില്ല. തുടർന്ന് സോനയുടെ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകി.
advertisement
സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയ വിവാഹം കഴിഞ്ഞ് 15-ാം നാൾ നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്‌റ്റിൽ
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement