ശസ്ത്രക്രിയ നേരത്തെയാക്കാൻ 2000 രൂപ കൈക്കൂലി; കാസർഗോഡ് ഡോക്ടർക്ക് സസ്പെൻഷൻ

Last Updated:

കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യാവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വെങ്കിടഗിരിയെ ആണ് സസ്‌പെൻഡ് ചെയ്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസർഗോഡ്: രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യാവിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വെങ്കിടഗിരിയെ (59) ആണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. കാസർഗോഡ് വിജിലൻസ് ഡിവൈ എസ് പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ നുള്ളിപ്പാടിയിലെ വീട്ടിൽനിന്ന്‌ അറസ്റ്റ് ചെയ്തത്.
2000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലായിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച ഡോക്ടർ അനസ്തെറ്റിസ്റ്റ്‌ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങാനും ആവശ്യപ്പെട്ടു.
advertisement
തുടർന്ന് പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ ഡിസംബറിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് അറിയിച്ചു. വേദന അസഹ്യമായതിനെതുടർന്ന് വീണ്ടും മൂന്നുതവണ വെങ്കിടഗിരിയെ കണ്ടു. അപ്പോഴാണ് ശസ്ത്രക്രിയ നേരത്തേചെയ്യാൻ 2000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് രോഗി വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശസ്ത്രക്രിയ നേരത്തെയാക്കാൻ 2000 രൂപ കൈക്കൂലി; കാസർഗോഡ് ഡോക്ടർക്ക് സസ്പെൻഷൻ
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement