കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല; സിനിമയെ വെല്ലും രേഷ്മയുടെ കഥ

Last Updated:

‍ഭർത്താവും മാതാപിതാക്കളും അടക്കം ഒപ്പം താമസിച്ചിരുന്നവരാരും രേഷ്മ ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിരുന്നില്ല എന്നതാണ് ദുരൂഹത ഉയർത്തുന്നത്.

രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
കൊല്ലം: പരവൂർ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎൻഎ പരിശോധനയിലൂടെയാണ്. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
advertisement
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.
advertisement
ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; ഗർഭിണിയായത് ഭർത്താവ് അറിഞ്ഞില്ല; സിനിമയെ വെല്ലും രേഷ്മയുടെ കഥ
Next Article
advertisement
Love Horoscope December 21 | വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
വീട്ടിൽ ഐക്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുക ; അഭിപ്രായവ്യത്യാസങ്ങൾ അനുഭവപ്പെടാം: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയബന്ധങ്ങളിൽ ക്ഷമയും മനസ്സിലാക്കലും ആവശ്യമാണ്

  • വിവാഹാലോചനകൾ, പുതിയ തുടക്കങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്നിവ

  • ബന്ധം ശക്തിപ്പെടുത്താനും വികാരങ്ങൾ തുറന്നു പങ്കിടാനും അവസരങ്ങളുണ്ട്

View All
advertisement