സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

Last Updated:

ഭരണമുന്നണിയിലെ എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാൻ കാരണമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു

കൊച്ചി: സിനിമാ നിർമാതാവിനെ ഹണിട്രാപ്പിൽ കുരുക്കി നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി. പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തിയാണ് കുരുക്കിൽപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. മലയാളത്തിൽ ഒട്ടേറെ സിനിമകൾ നിർ‌മിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. വീണ്ടും ഭീഷണി തുടർന്നതോടെയാണ് നിർമാതാവ് പൊലീസിനെ സമീപിച്ചിത്.
പരാതിയുമായി ബന്ധപ്പട്ട് അഞ്ചുപേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. പരാതിയിൽ പറയുന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്.
ഭരണമുന്നണിയിലെ എംഎൽഎയുമായി പ്രതികളിൽ ഒരാൾക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാൻ കാരണമെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പൊലീസ് കേസെടുക്കാതെ വന്നതോടെ നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കഴിഞ്ഞ 22ന് കോടതി നടപടികൾക്കു നിർദേശിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂർ പൊലീസ് അറിയിച്ചു.
advertisement
കൊച്ചിയിൽ ഉൾപ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ വ്യക്തിയുടെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിർദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.
യുവതിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിർമാതാവ്. ഇവരുമായി ദീർഘകാലമായി‌‌‌‌ പരിചയത്തിലായിരുന്നുവെന്ന് നിർമാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തിൽ ഇവർ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു.
advertisement
മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികൾക്കു നൽകി. സാമ്പത്തികമായി തകർന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും നിർമാതാവ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി; നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ
Next Article
advertisement
എൽഡിഎഫിൻ്റെ കേന്ദ്ര വിരുദ്ധ സമരത്തിൽ ഇല്ലാത്തതിന് കാരണമുണ്ട്; മുന്നണി വിടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കേരള കോൺഗ്രസ് (എം)
LDFൻ്റെ കേന്ദ്രവിരുദ്ധ സമരത്തിൽ ഇല്ലാത്തതിന് കാരണമുണ്ട്; മുന്നണി വിടുന്നുവെന്ന വാർത്ത നിഷേധിച്ച് കേരള കോൺഗ്രസ് (എം)
  • തിരുവനന്തപുരത്തെ സമരത്തിൽ ജോസ് കെ മാണി വിട്ടുനിന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ്

  • കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാൻ സമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്

  • എൽഡിഎഫ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചതായി, മുന്നണി വിടുന്നുവെന്ന വാർത്തകൾ പാർട്ടി നിഷേധിച്ചു

View All
advertisement