News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 21, 2021, 11:03 AM IST
പ്രതീകാത്മകചിത്രം
തിരുപ്പതി: ഇരുപതുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ 19 കാരൻ തൂങ്ങിമരിച്ച നിലയിൽ. പ്രണയവും ഒളിച്ചോട്ടവും പ്രണയനൈരാശ്യവും ഒടുവിൽ കൊലപാതകവും നടന്നതിനു ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച്ചയാണ് ദില്ലി ബാബു (19) വിനെ ചിറ്റൂരിലെ തൂർപ് പള്ളി ഗ്രാമത്തിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമത്തിലെ ഗായത്രി (20) എന്ന പെൺകുട്ടിയുമായി ദില്ലി ബാബു പ്രണയത്തിലായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 11 ന് ഇരുവരും ഗ്രാമത്തിൽ നിന്നും ഓടിപ്പോയിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് ബാബുവിന്റേയും ഗായത്രിയുടേയും വീട്ടുകാർ ഇരുവരേയും കണ്ടെത്തുന്നത്. പിന്നീട് വീട്ടുകാർ ഗായത്രിയുടെ മനസ്സുമാറ്റി വീട്ടിലേക്ക് കൊണ്ടുപോയി.
You may also like:ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു
ഇതിനു ശേഷം ഗായത്രി ബാബുവിനെ അവഗണിച്ചു തുടങ്ങിയിരുന്നു. ഇതോടെ ഗായത്രിയോട് പക ബാബുവിന് പക തോന്നിത്തുടങ്ങിയതായാണ് റിപ്പോർട്ട്. യുവതിയെ നിരന്തരം പിന്തുടരാൻ തുടങ്ങിയ ചെറുപ്പക്കാരൻ കഴിഞ്ഞ ചൊവ്വാഴ്ച്ച ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
You may also like:രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി
ചൊവ്വാഴ്ച്ച കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന ഗായത്രിയെ വഴിയിൽ തടഞ്ഞു നിർത്തി കറി കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കൂട്ടുകാരിയുടെ മൊഴി. സംഭവത്തിന് ഗായത്രിയുടെ കൂട്ടുകാരി ദൃക്സാക്ഷിയായിരുന്നു. തുടർന്ന് കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബാബു ഓടി രക്ഷപ്പെട്ടു.
You may also like:‘കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛൻ മരിച്ചതും ഭക്ഷണം ലഭിക്കാതെ
കൂട്ടുകാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഗായത്രിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗായത്രിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ബാബുവിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു.
കാമുകിയെ കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ട ബാബുവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. ബുധനാഴ്ച്ച രാവിലെ തൂർപ്പു പള്ളിയിലെ കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതേദഹം ചിറ്റൂരിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സമാന സംഭവം ദിവസങ്ങൾക്ക് മുമ്പ് ബിഹാറിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതരജാതിയിൽ പെട്ട യുവാവുമായുള്ള വിവാഹം വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഇതരജാതിയിൽ പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം വീടുവിട്ടു പോയ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ കണ്ടെത്തി. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചതോടെ കോടതി കെട്ടിടത്തിൽ നിന്നും പെൺകുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.
Published by:
Naseeba TC
First published:
January 21, 2021, 11:03 AM IST