ഭർത്താവിന് നാലു ഭാര്യമാർ കൂടി; അഞ്ചാം ഭാര്യ 65കാരനെ മൃഗീയമായി കൊലപ്പെടുത്തി

Last Updated:

ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ലക്ഷ്മൺ. എന്നാൽ, തന്റെ അഞ്ചു ഭാര്യമാരും മക്കളും ഉണ്ടായിട്ടും ഇവരുടെ ആരുടെയും ഒപ്പം ലക്ഷ്മൺ താമസിച്ചിരുന്നില്ല.

നാഗ്പുർ: ഭർത്താവിന് താനല്ലാതെ നാലു ഭാര്യമാർ കൂടി ഉണ്ടെന്നറിഞ്ഞ അഞ്ചാം ഭാര്യ അറുപത്തിയഞ്ചുകാരനെ ദാരുണമായി കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുടെ അഞ്ചാം ഭാര്യയായ ഇരുപത്തിയെട്ടു വയസ് മാത്രം പ്രായമുള്ള യുവതിയെ നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വാതി ലക്ഷ്മൺ മാലിക് എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് അറസ്റ്റിലായത്. ജരിപട്ക സ്വദേശിയായ അറുപത്തിയഞ്ചുകാരനായ ലക്ഷ്മൺ രാംലാൽ മാലിക് എന്നയാളുടെ അഞ്ചാം ഭാര്യ ആയിരുന്നു ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള സ്വാതി ലക്ഷ്മൺ മാലിക്.
ലക്ഷ്മൺ മാലികിന് ഭാര്യ സ്വാതിയിൽ ഉണ്ടായ സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വാതിയിൽ ലക്ഷ്മൺ മാലികിന് പിറന്ന ഇളയമകന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. സ്വാതിയുടെ വിശ്വസ്തതയെ ലക്ഷ്മൺ മാലിക് സംശയിച്ചിരുന്നു. ഇതായിരുന്നു കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
advertisement
തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് ഇറങ്ങിയാൽ ലക്ഷ്മൺ സുഹൃത്തിന്റെ ഓഫീസിൽ ആയിരിക്കും ഉണ്ടാകുക. സ്വാതി ഇവിടെ എത്തി ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടർന്ന്, ലക്ഷ്മണിനെ സ്വാതി അയാൾ ഇരുന്ന കസേരയിൽ കെട്ടിയിട്ടു. രണ്ടു കൈകളും കസേരയുടെ പിന്നിലാക്കിയാണ് കെട്ടിയിട്ടത്. തുടർന്ന്, സ്വാതി ലക്ഷ്മണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് സ്വാതി ലക്ഷ്മണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.
advertisement
ലക്ഷ്മൺ ഉണ്ടായിരുന്ന സ്ഥലത്ത് തിങ്കളാഴ്ച സ്വാതിയെ എത്തിച്ചതായി ഒരു കാബ് ഡ്രൈവർ മൊഴി നൽകുക ആയിരുന്നു. ഇതിനെ തുടർന്ന് സ്വാതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ലക്ഷ്മണിനെ കൊന്നത് താനാണെന്ന് സ്വാതി പൊലീസിനോട് ഏറ്റു പറഞ്ഞത്. ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
advertisement
ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ലക്ഷ്മൺ. എന്നാൽ, തന്റെ അഞ്ചു ഭാര്യമാരും മക്കളും ഉണ്ടായിട്ടും ഇവരുടെ ആരുടെയും ഒപ്പം ലക്ഷ്മൺ താമസിച്ചിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന് നാലു ഭാര്യമാർ കൂടി; അഞ്ചാം ഭാര്യ 65കാരനെ മൃഗീയമായി കൊലപ്പെടുത്തി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement